![](https://nammudenaadu.com/wp-content/uploads/2020/05/mask-560x416-1.jpg)
ഖാദി മാസ്ക്കുകൾ വിപണിയിലിറക്കും
തിരുവനന്തപുരം;ഖാദി തുണിയിൽ നിർമ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്ക്കുകൾ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്ക്കുകൾ ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥൻമാർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്ജ് അറിയിച്ചു.