ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ.

Share News

ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ.

തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കുടുംബങ്ങൾക്കായി ആരംഭിച്ച സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) മറ്റു കുടുംബാംഗങ്ങൾക്കായി നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഓൺലൈനായി സെപ്റ്റംബർ 19ന് ആരംഭിക്കുന്നു. മലയാളത്തിലാണ് ധ്യാനപരിപാടികൾ. ലോഫ് കുടുംബങ്ങളോടൊപ്പം അഭിവന്ദ്യ പിതാക്കൻമാരും പ്രമുഖ വൈദികരും അൽമായരും ധ്യാനത്തിന് നേതൃത്വം നൽകുന്നു. കുടുംബ ജീവിതം ദൈവിക പദ്ധതി അനുസരിച്ച് നയിക്കാൻ ആവശ്യമായ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നു.

പ്രധാനമായും സൂം പ്ളാറ്റ്ഫോം ഉപയോഗിച്ചാണ് ധ്യാനം നടത്തപ്പെടുന്നത്. യൂട്യൂബ് വീഡിയോ സെഷനുകളും ഉണ്ടാവും.

Sep 19 ശനി 8.00-9.30pm

Sep 20 ഞായർ 7.30-8.30am ,7.30-9.30pm

Sep 21 തിങ്കൾ 7.30-8.30am ,7.30-9.30pm

മൊത്തം 7.5 മണിക്കൂർ.

ഫീസ് ഇല്ല. രജിസ്റ്റർ ചെയ്തവരെ ധ്യാനത്തിനു വേണ്ടി മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്. (ധ്യാനം കഴിയുമ്പോൾ ആ ഗ്രൂപ്പ് പിരിച്ചുവിടും). മറ്റു നിർദ്ദേശങ്ങൾ അവിടെ ലഭിക്കും.

പ്രത്യേക റജിസ്ട്രേഷൻ ഫീസ് ഇല്ല. കത്തോലിക്കാ കുടുംബങ്ങൾക്കായാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. റെജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

ജീസൺ സണ്ണി 9895669928.

Share News