2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം

Share News

എറണാകുളത്തു സൌത്ത് റയിൽവേ സ്റ്റേഷന് അടുത്ത് ഹോട്ടൽ എംബസ്സി തുടങ്ങിയപ്പോൾ 1966 ൽ നൽകിയ ഒരു പരസ്യമാണിത് .2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം .അന്ന് ഊണിനു നാലേകാൽ രൂപ ..പ്രഭാത ഭക്ഷണത്തിന് രണ്ടര രൂപ . .എ.സി മുറിക്ക് ഇരുപത് രൂപ .സൈറ്റ് സീയിങ് സൗകര്യമൊക്കെ അന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.കോലഞ്ചേരി കടയിരുപ്പിലെ ബന്ധുവും ഒരു പ്രീയപ്പെട്ട കൊച്ചപ്പനുമായിരുന്ന ശ്രി കെ ഇ ഐസക്ക് തുടങ്ങിയതായിരുന്നു ഈ ഹോട്ടൽ .കുടുംബം പരമ്പര്യമായി ചെയ്ത് വന്നതിൽ നിന്നും അതൊരു വലിയ മാറ്റമായിരുന്നു .അത് കൊണ്ട് തന്നെ വിമർശനവും ഉണ്ടായിരുന്നു .പിൻ തല മുറക്കാർ ഇപ്പോഴും ഈ സ്ഥാപനം നടത്തുന്നുണ്ട്

.ഒരു വിദ്യാർത്ഥിയായിരിക്കെ എന്റെ പിതാവിനോടൊപ്പം ഒരിക്കൽ ഊണ് കഴിക്കാൻ പോയിട്ടുണ്ട് .മികച്ച ഭക്ഷണമായിരുന്നു .വയലാർ രാമ വർമ്മയും തോപ്പിൽ ഭാസിയും അപ്പോൾ മറ്റൊരു മേശയിൽ ഊണ് കഴിക്കുന്നുണ്ടായിരുന്നു . അവരെ ആദ്യമായി കണ്ടതും ഒരു എംബസി ഓർമ്മ .ദോശ തീറ്റ അക്കാലത്തു ബാനർജി റോഡിലെ മദ്രാസ് കഫെയിൽ നിന്നായിരുന്നു .തീറ്റ സ്ഥലങ്ങൾ അന്ന് നന്നേ കുറവ് .ഇപ്പോൾ അതിന്റെ പ്രളയം.കോവിഡ് എല്ലായിടത്തെയും കച്ചവടം കുറച്ചു .

(സി ജെ ജോൺ )

Share News