
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.
പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 861 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള.
ഈ ഡിസംബർ പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലിമെന്റ് കെട്ടിടത്തിന് പ്രാത്ഥന, പൂജ കർമ്മങ്ങളോടെ തറക്കല്ലിട്ടു.
. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം
. *‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും
.* *2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം.
* *രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനക്ഷമമാകും. പാര്‍ലമെന്റിന്റെ രണ്ട് സഭകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും
.* *ടാറ്റ പോജക്ട്‌സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്.
* *ലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും.
* *നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്.
* *ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. മന്ദിരം നിര്‍മിക്കാന്‍ 861.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്
.* *2000 പേര്‍ മന്ദിരത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കും. 9000 പേരുടെ പരോക്ഷമായ സംഭാവനയും ഉണ്ടാകും
.* *ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്നതായിരിക്കും കെട്ടിടം
.* *എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും.*83 ലക്ഷം ചെലവിട്ടാണ് ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. 1921 ഫെബ്രുവരിയില്‍ ആയിരുന്നു തറക്കല്ലിടല്‍. ആറ് വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. അന്നത്തെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായ ലോര്‍ഡ് ഇര്‍വിനാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.