പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും

Share News

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ്ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് […]

Share News
Read More

മക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ

Share News

കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു . പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല […]

Share News
Read More

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

Share News

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രംതന്നെ കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും […]

Share News
Read More

സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി.

Share News

സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി. മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി സബ് കളക്ടർ കെ മീരയെയും തിരഞ്ഞെടുത്തു. ഒപ്പം ഡിജിറ്റൽ സർവേയുടെ ബെസ്റ്റ് പെർഫോർമർ നേട്ടത്തിനും കെ മീര അർഹയായി. സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്കാരത്തിന് വി ഇ അബ്ബാസും അർഹനായി. കൊച്ചി തഹസിൽദാർ ആയിരുന്ന എസ് ശ്രീജിത്തിന് മികച്ച തഹസിൽദാറായും റവന്യൂ […]

Share News
Read More

മക്കളെ വധിച്ചശേഷം ജീവൻനഷ്ടപ്പെടുത്തുന്ന മാതാപിതാക്കൾ .

Share News

വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ പറയുകയും, ശശി തരൂർ എം പി അതിനെ ശരിവെച്ച് ലേഖനം എഴുതി വിവാദത്തിൽപ്പെടുകയും ചെയ്യുന്ന കാലഘട്ടം. ആലപ്പുഴയിൽ നിന്നും ശ്രീ കെ വിശാഖ് മക്കളെ കൊന്ന ശേഷം ജീവനെടുക്കുന്ന മാതാപിതാക്കളെക്കുറിച്ച് എഴുതുന്നു. സംസ്ഥാനത്തുബൗദ്ധിക, മാനസിക […]

Share News
Read More

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..|Uma Thomas MLA

Share News

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം.. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്.. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! Uma Thomas MLA

Share News
Read More

ധീരന്മാർ ഇല്ലാത്ത ബാങ്ക് !

Share News

ചാലക്കുടിയിലെ ബാങ്ക് കൊള്ളയുടെ വാർത്ത വായിക്കുന്നു. ആദ്യമേ പറയട്ടെ, ഇക്കാര്യത്തിൽ എനിക്ക് ഏറ്റവും ആശ്വാസം തോന്നിയത് ബാങ്കിലെ സ്റ്റാഫോ അവിടെ വന്ന കസ്റ്റമേഴ്‌സോ കൊള്ളക്കാരനെ ‘ധീരതയോടെ’ നേരിട്ടില്ല എന്നതാണ്. ഏറ്റവും ശരിയായ കാര്യമാണ്. ആയുധധാരി ആണോ എന്നറിയാത്ത, കൊള്ള ചെയ്യുമ്പോൾ പിടിക്കപ്പെടുമോ എന്ന പരിഭ്രാന്തിയോടെ, പിടിക്കപ്പെട്ടാൽ ജീവിതത്തിൽ ഏറെ നഷ്ടം ഉണ്ടാകുമെന്ന അറിവോടെ നിൽക്കുന്ന ഒരാളുടെ അടുത്ത് ധീരത കാണിച്ചാൽ മരണം വരെ സംഭവിക്കാം. കൊള്ളക്കാരനെ പിടിക്കാൻ ഇനിയും സമയമുണ്ടല്ലോ. എപ്പോഴാണെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാം, ഇല്ലെങ്കിലും […]

Share News
Read More

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ഡോ. സി. ജീൻ റോസ് എസ് ഡി.

Share News

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ്. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ […]

Share News
Read More

ഇവർക്ക് നഴ്സാകാൻ കഴിയില്ല

Share News

നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ ആൻ്റി. ഒരു സ്വകാര്യാശുപത്രിയിൽ ശരിയായ രോഗനിർണയവും ചികിത്സയും കിട്ടാതെ അബോധാവസ്ഥയിൽ കഴിഞ്ഞ അച്ഛനെ ആശുപത്രിയുടെ എതിർപ്പിനെ മറികടന്ന് ഒരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് കൗസല്യ ആൻ്റിയായിരുന്നു. അതിനാലാണ് അച്ഛനെ തിരിച്ചു […]

Share News
Read More