
ജമ്മുവിൽ ഏറ്റുമുട്ടൽ:എട്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ:രണ്ടിടങ്ങളിലായി ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്ച രാത്രിയാണ് പാംപോര, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പാംപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഷോപിയാനിൽ ആറ് പേരുമാണ് കൊല്ലപ്പെട്ടത്. പാംപോരയിൽ ഭീകരരോട് കീഴടങ്ങാൻ സുരക്ഷാസേനയിലെ കമാൻഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവർ ഇതിന് തയാറായില്ല. തുടർന്ന് സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു.
പള്ളിയിലൊളിച്ച രണ്ട് ഭീകരരേയും വെള്ളിയാഴ്ച പുലർച്ചെയാണ് വധിച്ചതെന്ന് കശ്മീർ പൊലീസ് ഐ.ജി പറഞ്ഞു. സുരക്ഷാസേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി.