
നാവും മൂളയും പിഴക്കാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ അത് ചതിക്കും. നാണം കെടുത്തും
നാവു പിഴയെന്ന രോഗം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക നായകരെ പിടി കൂടിയിരിക്കുന്നുവെന്നതിന്റെ സൂചനകൾ വരുന്നു

.അങ്കൻവാടി പ്രവർത്തകർ സൈക്കയാട്രിയും സൈക്കളോജിയും പഠിക്കുന്നില്ലെന്ന് ഒരു പ്രമുഖ നടൻ വിലപിച്ചത് ഒരു നാവു പിഴവെന്ന് കരുതാം .സൃഷ്ടിപരമായ രാഷ്ട്രീയ വിമർശനമായി ഉയർന്ന് വരേണ്ട ഒരു ആശയത്തിന്റെ മുന ആ പാർട്ടിയുടെ അധ്യക്ഷന്റെ നാവു പിഴ മൂലം ഒടിഞ്ഞു പോയതും, മൊത്തം ഫോക്കസ് റാണി രാജകുമാരി വർത്തമാനത്തിലേക്ക് തിരിഞ്ഞതും കഴിഞ്ഞ നാളിൽ കണ്ടൂ.
ഇതൊന്നും നാവു പിഴയല്ലെന്നും ഇതൊക്കെ പരമ സത്യമാണെന്ന് സ്ഥാപിക്കാനുമാണ് പലരും പിന്നീട് ശ്രമിക്കാറുള്ളത് .ഒരു ആവേശത്തിൽ കാര്യങ്ങൾ പറയുമ്പോൾ വീണ്ടു വിചാരത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ചിലപ്പോൾ സ്ലിപ്പാകാം .നാവു പിഴക്കാം..വായിൽ നിന്ന് വീഴുന്ന വാക്ക് വിഴുങ്ങാൻ പറ്റില്ലല്ലോ ?
പ്രേത്യേകിച്ചും ചാനൽ കണ്ണുകളുടെ മുമ്പിലാകുമ്പോൾ. അഹം ബോധം ഹിമാലയത്തോളം വലുതാകുമ്പോൾ അതിൽ തന്നെ കടിച്ചു തൂങ്ങി കിടക്കും .നാവും മൂളയും പിഴക്കാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം .ശ്രദ്ധിച്ചില്ലെങ്കിൽ അത് ചതിക്കും .നാണം കെടുത്തും .
നാവു പിഴച്ചാൽ ഖേദം പ്രകടിപ്പിച്ചു തടി ഊരാൻ ഒരു മടിയും കാണിക്കരുത് .അതാണ് മഹത്വം .ഈ പോസ്റ്റ് ഒരു മൂള പിഴയോ നാവ് പിഴയോയെന്ന് പറഞ്ഞാല്‍ സോറി പറയാൻ എപ്പോഴേ റെഡി
.(സി ജെ ജോൺ)

Drcjjohn Chennakkattu(drcjjohn)
സമൂഹത്തെ മനക്കണ്ണിലൂടെ നിരീക്ഷിക്കുന്ന നിഷ്ക്രീയ കാഴ്ചക്കാരൻ