![](https://nammudenaadu.com/wp-content/uploads/2020/06/safe_image-1.jpg)
നിങ്ങളെ കാണാതെ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ ഞാനെന്താണ് പഠിപ്പിക്കുന്നത്.-ഡോ മ്യൂസ് മേരി
കോളേജ് തുറന്നു.
എല്ലാ ദിവസവും പോകുന്നു. പക്ഷെ എന്റെ കുട്ടികൾ ഇല്ലാത്ത കോളേജ്. മഴ തൂവി നിറഞ്ഞ വഴികൾ എന്നെ വീണ്ടും വീണ്ടും വിഷാദവതിയാക്കുന്നു.
പിള്ളേരുടെ കലമ്പലുകൾ, പൊട്ടിച്ചിരികൾ, ക്ലാസ്സുകൾ, പ്രണയ നോട്ടങ്ങൾ രഹസ്യചുംബനങ്ങൾ ഓർത്തെടുക്കാൻ ഇനിയുമെത്രയോ കാഴ്ചകൾ.ക്യാമ്പസിലൂടെ നടക്കുമ്പോൾ വിജനതയിൽ നിശബ്ദമായി പഴയ ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു മടുക്കുമ്പോൾ ഇതൊരു മരണവീട് പോലെ കണ്ണു നിറയ്ക്കുന്നു.
വിദ്യാർത്ഥികളെ കാണാതെ അവർക്കു ക്ലാസ്സ് എടുക്കുമ്പോൾ അവർ ആൾക്കൂട്ടം മാത്രമാകുന്നു. മറ്റെന്തെല്ലാം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ക്യാമ്പസ് ചത്തു പോയ ഇടം.
![](https://nammudenaadu.com/wp-content/uploads/2020/06/104332045_4576837339009109_8015734047840347198_o-512x1024.jpg)
നിങ്ങളെ കാണാതെ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ ഞാനെന്താണ് പഠിപ്പിക്കുന്നത്. മടുപ്പും നിരാശയും നിറഞ്ഞ നാളുകൾ. പക്ഷെ ഇന്ന് സന എന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ഒരു പുതു ജീവി ആയപോലെ. അവൾ ചേർന്നു നിന്ന് യാത്ര പറഞ്ഞപ്പോൾ നിശ്ചലമെന്നു നിനച്ച കാലം എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു.
Bsc കഴിഞ്ഞു സന പോകുമ്പോൾ അവൾ പറഞ്ഞു.
കടൽ പഠിപ്പിച്ചത് മറക്കില്ല എന്ന്. നന്ദി സന, നന്ദി ടി പദ്മനാഭൻ പ്രൊഫെസർ .ഡോ മ്യൂസ് മേരി