വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട:കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം

Share News

തിരുവനന്തപുരം: ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകൾ വരുത്തി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട.ഇവര്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ അഞ്ച് പേര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവര്‍ക്ക് തങ്ങാന്‍ കഴിയും. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം.

ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിവാഹചടങ്ങുകളില്‍ അല്ലാതെ മറ്റൊരു ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മറ്റ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് പുതിയ ഇളവുകളില്‍ പറയുന്നു. പുതിയ ഇളവുകള്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള ഇളവുകള്‍ക്കൊപ്പമാണ് പ്രഖ്യാപിച്ചത്.

വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നേരത്തെ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇളവ് അനുവദിക്കുന്നത്. ഇവര്‍ കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും പാസെടുക്കണം. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി 14 ദിവസത്തിനകം കോവിഡ് ബാധിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം.

പരീക്ഷകള്‍ക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും വരുന്നവര്‍ ഈ ആവശ്യം നടത്തേണ്ട തീയതിക്ക് മുമ്ബ് മൂന്ന് ദിവസവും ശേഷം മൂന്ന് ദിവസവും സംസ്ഥാനത്ത് തങ്ങാന്‍ അനുവാദമുണ്ട്.സന്ദര്‍ശകര്‍ തങ്ങളുടെ പ്രാദേശിക യാത്രാ വിവരങ്ങളും യാത്രയുടെ ഉദ്ദേശവും എവിടെയാണ് താമസിക്കുന്നതെന്നും പ്രാദേശികമായി ബന്ധപ്പെടേണ്ട ആളുകളുടെ വിവരങ്ങളും നല്‍കണം. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ തക്കതായ കാരണങ്ങള്‍ പറഞ്ഞു കൊണ്ട് അധികൃതരെ വിവരം അറിയിക്കണം.

സന്ദര്‍ശകന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രാദേശികമായി ബന്ധപ്പെടുന്ന വ്യക്തി, കമ്ബനി, സ്ഥാപനം, സ്‌പോണ്‍സര്‍ ആയിരിക്കും. സന്ദര്‍ശകന്‍ നേരിട്ട് ഹോട്ടലിലോ താമസിക്കുന്ന ഇടത്തോ പോകണം. മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടില്ല. യാത്രാ ഉദ്ദേശവുമായി ബന്ധപ്പെട്ട് അനുവാദം ലഭിച്ചിട്ടില്ലാത്ത വ്യക്തികളുമായി കൂടിക്കാഴ്ച പാടില്ല. ആശുപത്രിയിലോ പൊതു സ്ഥലങ്ങളിലോ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നും നേരത്തെ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു