ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രം

Share News

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷൻ ഇനി ജാഗ്രത പോർട്ടലിൽ മാത്രം
ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകൾ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നോർക്കയിൽ ഇനി മുതൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നോർക്കയിൽ മടക്കയാത്രാ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർക്കും അല്ലാത്തവർക്കും ഡിജിറ്റൽ പാസിനായി www.covid19jagratha.kerala.nic.in
എന്ന ജാഗ്രതാ പോർട്ടലിൽ അപേക്ഷിക്കാം.
നോർക്ക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് പോർട്ടലിലെ പബ്ലിക് സർവീസ് ഓപ്ഷനിൽ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവർക്ക് എമർജൻസി ട്രാവൽ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടർമാർരാണ് പാസ് അനുവദിക്കുക.

മൊബെൽ നമ്പർ, വാഹനമ്പർ, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഓരേ വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉൾപ്പെടുത്തി ഗ്രൂപ്പ്് തയ്യാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നൽകണം. വിവിധ ജില്ലകളിൽ എത്തേണ്ടവർ ഒരുമിച്ചു യാത്രചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതല ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പർ നൽകേണ്ടതാണ്. ജില്ലാ കളക്ടർമാർ അപേക്ഷാ പരിശോധന പൂർത്തിയാക്കി അപേക്ഷകന്റെ മൊബൈൽ ഫോൺ, ഇ മെയിൽ എന്നിവ വഴിയാണ് പാസുകൾ ലഭ്യമാക്കുക. യാത്രാനുമതി ലഭിച്ചവർക്ക് നിർദ്ദിഷ്ട ദിവസം യാത്ര തിരിക്കാൻ സാധിച്ചില്ലെങ്കിൽഅതിനടുത്ത ദിവസങ്ങളിൽ വരുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും, വാനിൽ 10 ഉം ബസ്സിൽ 25 .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു