കോവിഡ്:രാജ്യത്ത് രോഗബാധിതരുടെ എണ്ണം 52000കടന്നു

Share News

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 52,952 ആയി. 1783 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15,266പേർ രോഗമുക്​തരായി. മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 16,758 ആയി.

651 പേരാണ്​ ഇവിടെ മരിച്ചത്​. 3094 പേർ രോഗമുക്​തരായി. ഗുജറാത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം 7,000 കടന്നു. രാജസ്​ഥാനിൽ 3,000 പേർക്കാണ്​ ​ൈവറസ്​ സ്​ഥിരീകരിച്ചത്​. ഡൽഹിയിൽ മേയ്​ ഒന്നിനും മൂന്നിനുമിടെ ആയിരത്തിലേറെ പേർക്കാണ്​ വൈറസ്​ സ്​ഥിരീകരിച്ചത്​.

നിലവിൽ 5532 പേർ ​ൈവറസ്​ ബാധിതരാണ്​. മുംബൈ, പുനെ, മഹാരാഷ്​ട്ര, ഡൽഹി, ഗുജറാത്ത്​, അഹമദാബാദ്​, സൂറത്ത്​ എന്നിവയാണ്​ കോവിഡ്​ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങൾ. മൂന്നുദിവസത്തിനിടെ ഇന്ത്യയിൽ 10,000പേർക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു