കോ​വി​ഡ്:ഡ​ല്‍​ഹി​യി​ല്‍ ക​ന്യാ​സ്ത്രീ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ന്യാ​സ്ത്രീ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു.ഡൽഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ സുപ്പീരിയറായ സിസ്റ്റർ അജയ മേരി(68)യാണ് മരിച്ചത് ,കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റർ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബെംഗളൂരു, റായ്പുർ, ബിലാസ്പുർ(ഛത്തീസ്ഗഢ്) എന്നിവിടങ്ങളിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം സിസ്റ്റർ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡൽഹിയിലെത്തിയത് .

പ​ന്ത​ളം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍ മ​ത്താ​യി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച്ച​യാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 2442 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്ത് 61 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000ലേക്ക് കടക്കുകയാണ്. 89,802 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു