നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്…
നമസ്കാരം സുഹൃത്തുക്കളെ🙏🙏🙏🙏
ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു.!
ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു.വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു.
“രണ്ടരയടി”..!
അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ പാടില്ലേ…?
പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.
“തണ്ണിയോളം ഉയരം താമരയ്ക്ക് “
അതായത് വെള്ളത്തോളം ഉയരം താമരയ്ക്ക് ഉണ്ട് എന്ന് സാരം…!
ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം…
നാലടിയായിരിക്കാം…
ആറടിയായിരിക്കാം…
എട്ടടിയായിരിക്കാം…
അങ്ങനെ പല അളവുകൾ…!
വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം…!
മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു ഒരു മനുഷ്യന്റെ ഉയരം എത്രയാണ് …?
ശിഷ്യൻമാരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു. “ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും,ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും ആഗ്രഹങ്ങളും , പ്രതീക്ഷകളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും “.
നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്…
അതുകൊണ്ട്…
ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക
ആഗ്രഹിക്കുക… സ്വപ്നം കാണുക…
അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്…💐💐💐നന്ദി🌹