സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണവും കൂടി. വ്യാഴാഴ്ച കോഴിക്കോട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് (70) ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍ഗോഡ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്ബാണ് പനിയും ശാരീരിക അസ്വസ്ഥതയും കാരണം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.