അ​രു​ണാ​ച​ലി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ചൈ​ന ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പ​ണം

Share News

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കെ അഞ്ച് ഇന്ത്യാക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്.

Share News