
നിയമസഭ സമ്മേളനം 24ന്: അവിശ്വാസത്തിന് അഞ്ചുമണിക്കൂര്‍ അനുവദിച്ചു
തിരുവനന്തപുരം:പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ആഗസ്റ്റ് 24ന് ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്ബത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും.
അതേസമയം, ചര്‍ച്ചയില്‍ തുല്യമായി സമയം വീതിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പാര്‍ട്ടികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുന്നതെന്ന് പറഞ്ഞാണ് തള്ളിയത്. സ്വര്‍ണക്കടത്ത് കേസ് മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം പതിനാല് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയില്ലെന്ന് കാട്ടി സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു.