അ​യോ​ധ്യ:കോൺഗ്രസ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ്, നാളെ അടിയന്തര യോഗം

Share News

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിൽ മുസ്ലിം ലീഗിന് അതൃപ്തി.കമൽ നാഥ്, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തു പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ലീഗ് അതൃപ്തി അറിയിച്ചത്. ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണം എന്നു ചര്‍ച്ച ചെയ്യാന്‍ നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.

പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് ലീഗ് അടിയന്തരമായി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്ന് ലീഗ് നേനതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി നിലപാട് നാളെ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു് ബഷീര്‍ അറിയിച്ചു.

ഭൂ​മി പൂ​ജ ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന. സൗ​ഹൃ​ദ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നു​മൊ​പ്പം ഇ​ന്ത്യ​യി​ലെ ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​കാ​ന്‍ ഈ ​പ​രി​പാ​ടി​ക്ക് ക​ഴി​യു​മെ​ന്ന് പ്രി​യ​ങ്ക ട്വീറ്റിൽ പ​റ​ഞ്ഞു.

Share News