ഗവർണർ ഈദ് ആശംസ നേർന്നു

Share News

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈദുൽ ഫിത്വർ ആശംസ നേർന്നു.  റംസാൻ വ്രതവും ഈദുൽ ഫിത്വറും നമുക്ക് നൽകുന്നത് ഒരു മഹനീയ സന്ദേശമാണ്.  ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും അതിൽ ഒത്തുചേരുന്നു.  ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാൻ മാസത്തിൽ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു.

Share News
Read More

സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു

Share News

സിങ്കപ്പൂരിൽ 100 ദിവസം കൊറോണ വാർഡിൽ രോഗികളെ പരിചരിച്ചതിന് സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി അവാർഡ് നൽകി ആദരിച്ചു കോന്നി വകയര് സ്വദേശി വെള്ളാവൂർ റിജോയ് എബ്രഹാം ഭാര്യ ബിൻസി എബ്രഹാം.സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സീനിയർ സ്റ്റാഫ്‌ നേഴ്സ് ആയി 11 വർഷം ആയി ജോലി നോക്കുന്നു.. 6.9KYou, Binoy Mathew, Aneesh Andrews and 6.9K others812 comments177 shares

Share News
Read More

ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ നേർന്നുകൊള്ളുന്നു

Share News

*Happy Birthday Dr.Finto* വി.മറിയം ത്രേസ്യാമ്മയ്ക്കുശേഷം ആത്മാക്കളുടെ Hub ആയിമാറിയ കുഴിക്കാട്ടുശ്ശേരിയെ ലോകത്തിന്റെ തന്നെ Prolife Hub ആക്കിമാറ്റിയ, ഡോക്ടർ ആശയുടെ പ്രിയതമനും നാലു മക്കളുടെ പിതാവും, വന്ധ്യത അനുഭവിക്കുന്നവരുടെ ആശ്വാസദായകനും, ഗർഭിണികളുടെ മദ്ധ്യസ്ഥനും, ഗർഭസ്ഥ ശിശുക്കളുടെ ഉറ്റ തോഴനും, സുഖപ്രസവത്തിൻെറ തമ്പുരാൻ, VBAC / Recanalization വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രസിദ്ധനും, പ്രോലൈഫേഴ്സിൻെറ കണ്ണിലുണ്ണിയും, അതേസമയം ആന്റിലൈഫേഴ്സിൻെറ കണ്ണിലെ കരടും, നരകസർപ്പത്തിൻെറ പേടിസ്വപ്നവും, സർവോപരി പരിശുദ്ധ കത്തോലിക്കാത്തിരുസഭയുടെ പൊന്നോമനപ്പുത്രനുമായ ഡോക്ടർ ഫിന്റോ ഫ്രാൻസീസിന് ജന്മദിനാശംസകൾ പ്രാർഥനകൾ […]

Share News
Read More

തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദാചാര്യൻ ഡോ. പി കെ വാര്യർക്ക് മുഖ്യമന്ത്രി ആശംസകൾ നേർന്നു

Share News

ആയുർവ്വേദത്തിൻ്റെ വളർച്ചക്കും വികസനത്തിനും ഡോ.പി കെ വാര്യർ മുഖ്യ പങ്കുവഹിച്ചു.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായി ആറു പതിറ്റാണ്ട് പിന്നിട്ട ഡോ.പി കെ വാര്യർ ആ സ്ഥാപനത്തേയും ജനകീയവൽക്കരിക്കുന്നതിൽ മുന്നിൽ നിന്നു. ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ ഇടപെടുകയും അതിനെ മറികടക്കാൻ ആയുർവേദത്തിൻ്റെ സംഭാവന അടയാളപ്പെടുത്തുകയും ചെയ്തു. സാമൂഹിക-സാംസ്ക്കാരിക മേഖലകളിലും നിറസാന്നിധ്യമായ ഡോ. പി കെ വാര്യർക്ക് എല്ലാ ആശംസകളും നേരുന്നു.-ഫേസ്ബുക്കിൽ അദ്ദേഹം എഴുതി

Share News
Read More

അഭിനയകലയുടെ കുലപതിയെ കാലം ഇനിയും വഴി നടത്തട്ടെ……

Share News

അഭിനയകലയുടെ തമ്പുരാൻ @ 60അഭിനയം കൊണ്ട്, എഴുത്തുകാരനും സംവിധായകനും മനസ്സിൽ കാണുന്നതിലും ഉയർന്ന തലങ്ങളിലേക്ക് കഥാപാത്രത്തെ കൊണ്ടു പോകാൻ കഴിയുമ്പോഴാണ് ഒരു നടൻ വലിയ നടനാകുന്നത്. അങ്ങിനെയൊരു നടനാണ് മോഹൻലാൽ. ജന്മവാസനയുള്ള പ്രതിഭ. അർപ്പണവും അധ്വാനവും കൈമുതൽ. പ്രേക്ഷകരിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ നടൻ. എത്ര എത്ര കഥാപാത്രങ്ങൾ മോഹൻലാലിന്റെ നടനാവൈഭവത്തിൽ സൃഷ്ടിക്കപ്പെട്ട് മലയാളി മനസ്സിൽ കൂടിയിരിക്കുന്നു. അഭിനയകലയുടെ കുലപതിയെ കാലം ഇനിയും വഴി നടത്തട്ടെ….. .കൊച്ചി മുൻ മേയർ ശ്രീ ടോണി ചമ്മണി ഫേസ് ബുക്കിൽ […]

Share News
Read More

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. -.മുഖ്യമന്തി പിണറായി വിജയൻ

Share News

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ […]

Share News
Read More

മോഹൻലാലിനെക്കുറിച്ചു പെട്ടെന്ന് എഴുതിയ ഒരു കവിത …

Share News

കഴിഞ്ഞവർഷം മെയ് 19 ആം തീയതി ഞാൻ ഗോവയിൽ ആയിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻhunting ജോലികളുമായി ബന്ധപ്പെട്ട് നവോദയ ടീമിനൊപ്പം ഗോവയിൽ എത്തിയതാണ് ഞാൻ. എന്നാൽ എൻറെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം ആ യാത്ര എനിക്ക് സമ്മാനിച്ചു. മോഹൻലാലിൻറെ 59 ആം ജന്മദിനം ഞങ്ങൾ ഗോവയിൽ വെച്ച് ആഘോഷിച്ചു ഞാൻ പെട്ടെന്ന് എഴുതിയ ഒരു കവിത മോഹൻലാലിനെ കുറിച്ചുള്ളത് മോഹൻലാലിനെയും മറ്റു വിശിഷ്ടാതിഥികളും മുമ്പേ എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞു ആ കവിതയും […]

Share News
Read More

സ്വർഗ്ഗാരോഹണ തിരുനാൾ ആശംസകൾ….

Share News

ജനമെല്ലാം വിസ്മയഭരിതരായി (ശ്ലീഹ .നട.3.11)സ്വർഗ്ഗാരോഹണ സുദിനത്തിൽശിക്ഷ്യർക്കത്ഭുതമുളവായിനാഥനു ദൂതർ സ്തുതി പാടിമർത്ത്യനു മോദം കൈവന്നു.നിന്റെ വഴി എന്നെ പഠിപ്പിക്കണമേ (സങ്കീ.27.11)സ്വർഗ്ഗാരോഹണമെൻ നാഥഞങ്ങൾ വാഴ്ത്തിപ്പാടുന്നു.അതിനാൽ നീ വഴി ഞങ്ങൾക്കായ്സ്വർഗ്ഗത്തേക്കു തുറന്നരുളി.ആദിമുതൽ എന്നേക്കും ആമ്മേൻസ്വർഗ്ഗാരോഹണ വിജയത്തിൻസ്വർല്ലോകത്തിന്നാനന്ദംമർത്ത്യ ഗണത്തിനു ശാശ്വതമാംസൗഭാഗ്യത്തിൻ വാഗ്ദാനം(സപ്ര പ്രാർത്ഥനയിൽ നിന്ന്)

Share News
Read More

പാലാ രൂപതയെ മുഖ്യമന്ത്രി അനുമോദിച്ചു

Share News

പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. മാര്‍ ജേക്കബ് മുരീയ്ക്കന് ഉള്‍പ്പെടെ 50 പുരോഹിതന്മാര്‍ രക്തം ദാനം ചെയ്തു എന്നും പാലാ രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Share News
Read More