ഡ​ല്‍​ഹി​യി​ല്‍ പ​ട​ക്ക വി​ല്‍​പ്പ​ന നി​രോ​ധി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ട​ക്ക​വി​ല്‍​പ​ന ഡ​ല്‍​ഹി​യി​ല്‍ നി​രോ​ധി​ച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റേ​താ​ണ് ന​ട​പ​ടി. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച്‌ ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല. പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കാ​നും വാ​ങ്ങാ​നും ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബ്യു​ണ​ല്‍ അ​റി​യി​ച്ചു. മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. ദീപാവലി, ചാത്ത്, പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളില്‍ മാലിന്യം കുറവുള്ള പടക്കങ്ങള്‍ മാത്രമേ […]

Share News
Read More

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 45,903 പേര്‍ക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 45,903 പേര്‍ക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 48,405 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി. ഇന്നലെ 490 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,26,611ല്‍ എത്തി. നിലവില്‍ രാജ്യത്ത് 5,09,673 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2992 പേര്‍ കുറവാണിത്. ഇതുവരെ 79,17,373 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share News
Read More

ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ്, അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി

Share News

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു.ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ […]

Share News
Read More

മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ.

Share News

ക്രൈ​സ്ത​വ ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ലും ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ലും ഉ​ള്ള മ​തേ​ത​ര, ജ​നാ​ധി​പ​ത്യ, സ്വ​ത​ന്ത്ര ചി​ന്ത​ക​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും തീ​വ്ര​വാ​ദി​ക​ള്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഭി​ന്നി​പ്പു​ക​ളും വി​ദ്വേ​ഷ​വും ഭീ​ക​ര​ത​യും വ​ള​ര്‍​ത്തു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും ന​ല്ല​വ​രാ​യ മു​സ്‌​ലിം​ക​ളും എ​തി​ർ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ. ഡൽഹിഡയറി / ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്

Share News
Read More

അൺലോക്ക് ഇന്ത്യ: സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

Share News

ന്യൂഡല്‍ഹി: അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതാത് പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാം. പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേക്കപ്പുകള്‍ കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റോറിയങ്ങളില്‍ പരമാവധി 200 പേരെ മാത്രമെ അനുവദിക്കു. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം പാലിച്ചു […]

Share News
Read More

കോവിഡ് മൂലം ‘നീറ്റ്’ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം

Share News

ന്യൂഡല്‍ഹി: കോവിഡ് മൂലം പരീക്ഷക്കെത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി. കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന […]

Share News
Read More

സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി ല​ഭി​ച്ചാ​ലു​ട​ന്‍ കേസെടുക്കണം, സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകി കേന്ദ്രം.

Share News

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പരാതിയിന്മേല്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പീഡനശ്രമം അടക്കം സ്ത്രീകള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ യാതൊരു തരത്തിലുള്ള വീഴചയും വരുത്താന്‍ […]

Share News
Read More

ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു.

Share News

ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഈ സമയത്ത് 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 67,57,132 ആയി ഉയര്‍ന്നു. ഇതില്‍ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നു. 57,44,694 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,04,555 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ […]

Share News
Read More

അണ്‍ലോക്ക് 5: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഒക്ടോബര്‍ 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാം.

Share News

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ […]

Share News
Read More