ഞങ്ങളിനി എന്താണ് ചെയ്യേണ്ടത് ആരോടാണ് പരാതി പറയേണ്ടത്..? ഇത് ഞങ്ങളുടെ അവസാന അപേക്ഷയാണ് ഇനി അപേക്ഷിക്കാൻ പോലും ഞങ്ങൾ ബാക്കി കാണുമോ എന്നറിയില്ല, ഇനിയെങ്കിലും മനസ്സലിവുള്ളവർ ഞങ്ങളോടൊപ്പം നിൽക്കും എന്ന പ്രതീക്ഷയിൽ നിര്ത്തുന്നു.”

Share News

#SaveChellanam#” കൊച്ചിയുടെ തെക്ക് പടിഞ്ഞാറേ അറ്റത്ത് 16 കിലോമീറ്റർ നീളത്തിലൊരു റിബൺപോലെ നീണ്ടുകിടക്കുന്ന കുഞ്ഞുഗ്രാമമാണ്‌ ഞങ്ങടെ ചെല്ലാനം.

ഇവിടിപ്പോ കോവിഡും കടലും ഒന്നിച്ചു കലിതുള്ളി നിൽക്കുവാണ് മുമ്പെങ്ങും ഇല്ലാത്ത വിധം തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത് .കോവിഡ് ക്ലസ്റ്റർ ഏരിയ ആയതിനാൽ എങ്ങോട്ടും മാറാനും വയ്യ ചെകുത്താനും കടലിനും നടുക്ക്ന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ ഞങ്ങളത് അനുഭവിക്കുന്നു.

ഞങ്ങളിനി എന്താണ് ചെയ്യേണ്ടത് ആരോടാണ് പരാതി പറയേണ്ടത്..?

ഇന്നലെ കടലാക്രമണത്തിൽ ചെല്ലാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തിരി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വർഷാവർഷം കടലാആക്രമണം കൊണ്ട് പൊറുതിമുട്ടുമ്പോൾ ഞങ്ങൾ പ്രതികരിക്കാറുണ്ട് അപ്പോഴൊന്നും ചെല്ലാനത്തിന്റെ ഒപ്പം നില്ക്കാൻ ആരും ഉണ്ടായിട്ടില്ല, വ്യാപകമായി ഒരു ഹാഷ്ടാഗുകളും ഉയർന്നിട്ടില്ല, ഇനിയഥവാ വന്നാൽ തന്നെ മറ്റൊരു സെൻസേഷണൽ ന്യൂസിനൊപ്പം അലിഞ്ഞു ഇല്ലാതാവും, ഇത് ഞങ്ങളുടെ അവസാന അപേക്ഷയാണ് ഇനി അപേക്ഷിക്കാൻ പോലും ഞങ്ങൾ ബാക്കി കാണുമോ എന്നറിയില്ല,

ഇനിയെങ്കിലും മനസ്സലിവുള്ളവർ ഞങ്ങളോടൊപ്പം നിൽക്കും എന്ന പ്രതീക്ഷയിൽ നിര്ത്തുന്നു.”

– Christopher joseph


SAVE CHELLANAM

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു