
കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം;കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതങ്ങൾ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സർവേ വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ നടത്തും. സർവേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സംഘടനകൾ, സ്ഥാപനങ്ങൾ, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകൾ, വ്യക്തിഗത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 എങ്ങനെയെല്ലാം ബാധിച്ചു എന്നതിൻ്റെ വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഈ വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ. ഒരു മാസത്തിനുള്ളിൽ സമിതി ഇടക്കാല പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുവാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാർ സിങ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ
EXPERT COMMITTEE FOR STUDY ON THE IMPACT OF COVID-19
The Terms of Reference of the Committee shall be the following:
1) Assess the impact on Revenues of the State:
a) Loss to the Own Tax Revenues of the State in the immediate and short term and likely projection of Own Tax Revenue collections for the financial year 2020-21, considering specifically the impact on GSI Sales Tax from major items of goods and services
b) Central transfers, especially tax devolution
c) Non-Tax Revenue mobilisation
d) Liquidity issues impacting the State’s Treasury Management that Government is likely to face during the financial year 2020-21, and suggest specific and significant additional Revenue mobilisation measures.
2)Identify the impact of Covid-19 and the lockdown on selected key sectors of the economy that contribute the most to the State’s Domestic Product.
3) Identify the likely impact on the State’s economy, of the inflow of remittances from non-resident Keralites from abroad and other States and potential delays in their resumption of employment.
4) Identify the likely impact on various sectors of the economy in the event of a sharp outflow of migrant labour from other States.
5) Estimate the effect of additional expenditure obligations during the financial year 2A20-2L on account of the recovery measures that must be initiated by Government.
6) Identify selective and significant measures for expenditure control.
7) Identify any specific issues that needs to be raised with the Government of India.
8) Any other matter of relevance.