കോവിഡ് ആശങ്കയിൽ രാജ്യം: ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 86, 432 പേർക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസം 1089 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്.
നിലവിൽ 8,46,395 പേരാണ് ചികിൽസയിലുള്ളത്. കോവിഡ് രോഗികളിൽ 0.5 ശതമാനം മാത്രമാണ് വെൻറിലേറ്ററുകളുടെ സഹായത്തോടെ ചികിൽസയിലുള്ളത്. 3.5 ശതമാനം മാത്രമാണ് ഐ.സി.യുവിൽ തുടരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.