24മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 57,117 പേർക്ക്

Share News

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിന് ശമനമില്ല. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്.

ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ കോവിഡ് ബാധിച്ചത് 16,95,988 ആളുകള്‍ക്കാണ്.

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 764 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 36,511 ആയി.

രാജ്യത്ത് വൈറസ് രോഗബാധയെത്തുടര്‍ന്ന് ചികില്‍സയിലുള്ളത് 5,65,103 ആളുകളാണ്. അതേസമയം 10,94,374 ആളുകള്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂലായ് 31 വരെ രാജ്യത്ത് 1,93,58,659 കോവിഡ് സ്രവസാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 5,25,689 സാംപിളുകള്‍ പരിശോധന നടത്തിയതായും ഐസിഎംആര്‍ അറിയിച്ചു.

Share News