ആലപ്പുഴയില്‍ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന സ്​ത്രീ മരിച്ചു

Share News

ആലപ്പുഴ:ആലപ്പുഴയിൽ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ പാവൂക്കര സ്വദേശിനി സലീല തോമസാണ് മരിച്ചത്. 69 വയസ്സായിരുന്നു. ഇവരുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.

അഞ്ചാം തിയ്യതിയാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്. മൂന്ന് മാസമായി മകനൊപ്പം ബംഗളൂരിലായിരുന്നു. അതിന് മുന്‍പ് ഇവര്‍ ഡല്‍ഹിയിലായിരുന്നു. ഇന്നലെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച്‌ മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

രാവിലെ, കോഴിക്കോട്ടും നിരീക്ഷണത്തിലുള്ള ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ബംഗളൂരുവില്‍നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന്‍ കുട്ടിയാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വീട്ടില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളയാളായിരുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു