
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് കോവിഡ്
ഇടുക്കി: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതിനു ശേഷം കോവിഡ് സ്ഥിരീകരിച്ച വയോധികയുടെ മകന് പോലീസ് സ്റ്റേഷനില്‍ വന്നിരുന്നു. ഇയാളില്‍ നിന്നാകാം ഇവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം.
ഇയാള്‍ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച ദിവസം സ്റ്റേഷനില്‍ ജോലിക്കുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശേഖരിക്കുകയാണ്.