
മുക്കത്ത് ചികില്‍സക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ്: ഗര്‍ഭസ്ഥ ശിശു മരിച്ചു
കോഴിക്കോട്: അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലര്‍ച്ചെ ചികിത്സക്ക് എത്തിയ മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഏഴ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സ്വകാര്യ ആശുപത്രി അണു വിമുക്ത മാക്കി. ഇവരുമായി സമ്ബര്‍ക്കം ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല.
വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുമ്പാണ് ചികിത്സക്കായി പുറത്തേക്കിറങ്ങിയത്. വീട്ടുകാരോട് മുഴുവനായും അടുത്ത വിട്ടുകാരോടും നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലഞ്ചരക്ക് കച്ചവടക്കാരനാണ് ഭര്‍ത്താവ്.