
തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും കോവിഡ്
by Henry Sunny
തിരുവനന്തപുരം: തിരുവനന്തപുരത്തെ പേരൂർക്കട എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാള്‍. അതേസമയം എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു.
വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.