
നവജാത ശിശുവിന്റെ മൃതദേഹം കായലില്‍
കോട്ടയം:വൈക്കത്തിന് സമീപമുള്ള ചെമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്ബില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.