
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം: അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 11 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കടുത്തുരുത്തി (04829-264177), 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280), 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുങ്കണ്ടം(04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം.
അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖേന ലഭ്യമാണ്.