ഭരണഘടനാ പിതാക്കൾക്ക്കേരള നിയമസഭയുടെ സ്നേഹാദര പ്രണാമം

Share News

ജൂൺ 24 നു കേരള നിയമസഭ ദേശീയ
സ്വാതന്ത്ര്യ സമര സ്മരണയോടും ഒപ്പം
തിരുവിതാംകൂർ, കൊച്ചി, മലബാർ
പ്രദേശങ്ങളെ പ്രതിനിധീകരിച്ചു ഇന്ത്യൻ
ഭരണഘടനാ നിർമ്മാണ സമിതിയിൽ
1947 – 49 കാലത്ത് അംഗങ്ങളായിരുന്ന
മലയാളികളായ ഭരണഘടനാ പിതാക്ക
ന്മാരോടും പ്രത്യേകമായ ആദരവ് പ്രകടിപ്പിച്ചത് ഭരണഘടനാ നിർമ്മാണ
സമിതിയിൽ അക്കാലത്ത് നടന്ന ചർച്ച കളുടെ മലയാള പരിഭാഷ പുസ്തക
രൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടാ യിരുന്നു. ഇക്കാര്യത്തിൽ പ്രത്യേകമായ
ശ്രദ്ധയെടുത്ത നിയമസഭാ സ്പീക്കർ
ശ്രീ എ.എൻ. ഷംസീറും പാർലമെൻ്ററി
കാര്യമന്ത്രിയും മുൻ സ്പീക്കറുമായ
ശ്രീ എം.ബി. രാജേഷും പ്രസിദ്ധീകരണ
ത്തിൻ്റെ ഏകോപനച്ചുമതല ഭംഗിയായി
നിർവ്വഹിച്ച മുൻ നിയമസഭാ സെക്രട്ടറി യും കേരള നിയമസർവ്വകലാശാലാ
മുൻ വൈസ് ചാൻസിലറുമായ ഡോ.
എൻ.കെ. ജയകുമാറും പിന്നീട് നിയമ
സഭാ സെക്രട്ടറിമാരായവരും എഡിറ്റിം ഗ് നിർവ്വഹിച്ച ജസ്റ്റീസ് എം. ഹരിഹരൻ നായർ സാറും നിയമസഭാ സെക്രട്ടേറി യറ്റിലെ ചുമതലക്കാരായിരുന്ന മറ്റു ഉദ്യോഗസ്ഥരും സവിശേഷമായ അഭി നന്ദനം അർഹിക്കുന്നുവെന്നതും പ്രത്യേ കമായിത്തന്നെ പറയേണ്ടതുണ്ട്.

എന്നാൽ സ്പീക്കർ ശ്രീ ഷംസീർ ബന്ധ പ്പെട്ട രേഖകളുടെ പ്രകാശന സന്ദർഭ ത്തിലേക്കു മലയാളികളായിരുന്ന
അംഗങ്ങളുടെ പിൻതുടർച്ചക്കാരായ
കുടുംബാംഗങ്ങളേകൂടി അന്വേഷിക്കു
വാനും ക്ഷണിക്കുവാനുമുള്ള ഔചിത്യ
വും സന്മനസ്സും കാണിച്ചുവെന്നതും
പ്രത്യേകംഎടുത്തു പറയുവാനും
ആഗ്രഹിക്കുന്നു. നിയമസഭാസെക്രട്ടേ
റിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി ദിനേശ് കുമാർ എത്ര തവണയാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നതെന്നതിനു എനിക്കു കൃത്യമായ കണക്കുകളില്ല. നിയമസഭ യുടെ ചരിത്രം നന്നായി പഠിച്ചിട്ടുള്ള ഒരു ഓഫീസറാണ് അദ്ദേഹമെന്നു വളരെ
വേഗം തന്നെ എനിക്കു മനസ്സിലായി.
ഭാവിയിൽ കൂടുതൽ വലിയ ചുമതല കൾ കാലം അദ്ദേഹത്തിനും കാത്തു വച്ചിട്ടുണ്ടാവണം .എൻ്റെ സഹായത്തി നായി ലെയിസൺ ഓഫീസറെന്ന നില യിൽ നിയോഗിക്കപ്പെട്ട ശ്രീ ഷിബുവാ
കട്ടെ രാവിലെ ഞാൻ നിയമസഭാ കവാടത്തിലെത്തിയ സമയം മുതൽ ഉച്ചതിരിഞ്ഞു ചടങ്ങെല്ലാമവസാനിച്ച്
3 മണിയോടെ പാലായ്ക്കു മടങ്ങും വരെ ഒരു സമയത്തും എൻ്റെ സമീപ ത്തു നിന്നും മാറാതെ ഒപ്പം നിന്നതും പടികൾ കയറുമ്പോഴും ഇറങ്ങു
മ്പോഴും കരുതലോടെ കൈ പിടിച്ചിരു
ന്നതും മനസ്സിൽപ്പതിഞ്ഞ കാര്യങ്ങളാ
ണ് .വളരെ സേവന സന്നദ്ധനായ നല്ല ഒരു യുവ ഉദ്യോഗസ്ഥൻ. തീർച്ചയായും നന്നായി വരും.

ഞാൻ 1998-2000 കാലത്ത് കേരള
സർവ്വകലാശാലയിൽ പ്രോ-വൈസ്
ചാൻസിലറും ആക്ടിംഗ് വി.സി.യുമാ
യിരുന്ന കാലത്ത് ഇപ്പോഴത്തെ സ്പീ
ക്കർ ശ്രീ ഷംസീർ ഇടതുപക്ഷ യുവജന
പ്രസ്ഥാനങ്ങളുടെ നേതാവായിരിക്കെ
നന്നായി പ്രസംഗിച്ചിരുന്നതും അതിലും
ഭംഗിയായി പെരുമാറിയിരുന്നതും ഇന്നും എൻ്റെ ഓർമ്മയിലുമുണ്ട്.

സ്‌പീക്കറായി അധികം കഴിയും മുൻപ്
തന്നെ അദ്ദേഹം ഞങ്ങളുടെ അഭ്യർ ത്ഥനയെ മാനിച്ച് 1948-49 കാലം തിരുവിതാംകൂർ നിയമസഭാ സ്പീക്ക
റായിരുന്ന എൻ്റെ പിതാവിൻ്റെ പേരി ലുള്ള ആർ.വി. പുരസ്ക്കാരം പാലാ യിൽ വന്നു ശ്രീ മാത്യു . ടി. തോമസ് എം.എൽ.എ യ്ക്കു സമർപ്പിക്കുവാൻ
സന്മനസ്സു കാണിച്ചതും മറന്നിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ
നേതാവും പ്രതിപക്ഷ ഉപനേതാവും
ഒട്ടേറെ എം. എൽ. ഏ.മാരും മുൻ
നിയമസഭാ സാമാജികരും നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും മുൻ ജീവനക്കാരും മറ്റുക്ഷണിക്കപ്പെട്ടവരു മുൾപ്പെടെ വലിയൊരു സദസ്സാണു
ചടങ്ങിൽ സംബന്ധിച്ചത്. ഭരണഘടനാ
നിർമ്മാണ സമിതിയിലെ മലയാളി സാന്നിധ്യങ്ങളായിരുന്ന അംഗങ്ങളെ
ക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററിയും
അവിടെ പ്രദർശിപ്പിക്കുകയുണ്ടായി.
പട്ടം താണുപിള്ള , പി.എസ്. നടരാജ
പിള്ള, ആനിമസ്ക്രീൻ, കെ. ഏ. മുഹ
മ്മദ്, ആർ.വി. തോമസ്, ഈ. ജോൺ ഫിലിപ്പോസ് , പി.ടി. ചാക്കോ, പനമ്പള്ളി
ഗോവിന്ദമേനോൻ, ആർ. വേലായുധൻ,
ദാക്ഷായണീ വേലായുധൻ, അമ്പല പ്പാട്ട് കരുണാകര മേനോൻ, അമ്മു
സ്വാമിനാഥൻ, കോഴിപ്പുറത്ത് മാധവ
മേനോൻ, ബി. പോക്കർ സാഹിബ്,
ഡോ. ജോൺ മത്തായി, സർദാർ
കെ. എം. പണിക്കർ തുടങ്ങി പത്തൊൻ
പത് പേരോളം മലയാളികളായി പല സമയത്തായി ഇന്ത്യൻ കോൺസ്റ്റിറ്റ്യു
വൻ്റ് അസംബ്ളിയിൽ അംഗങ്ങളായി
രുന്നു. അമ്മു സ്വാമിനാഥൻ മദ്രാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡോ. ജോൺ മത്തായി ബോംബേയിൽ നിന്നും സർദാർ കെ.എം.പണിക്കർ ബിക്കാനീർ നാട്ടു രാജ്യത്തിൻ്റെ പ്രതി നിധിയായും അന്നത്തെ
ഭരണഘടനാ സമിതിയിലെത്തുകയായിരുന്നു.
1948 ഡിസംബറിൽ തിരുവിതാംകൂർ നിയമസഭാ സ്പീക്കറായി എതിരി ല്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ആർ.വി. തോമസും പറവൂർ ടി.കെ. നാരായണപിള്ള മന്ത്രിസഭയിൽ അംഗമായതോടെ ഈ. ജോൺ ഫിലി പ്പോസും ഭരണഘടനാ നിർമ്മാണ സമിതിയിൽ നിന്നും അംഗത്വം രാജിവ യ്ക്കുകയാണുണ്ടായത്.തുടർന്നു പി.ടി. ചാക്കോയും ആർ. വേലായുധനും
അംഗങ്ങളാവുകയായിരുന്നു.

നിയമസഭാമന്ദിരത്തിലെ ശങ്കരനാരായ
ണൻ തമ്പി ഹാളിലെ ചടങ്ങ് തികച്ചും പ്രൗഢ ഗംഭീരമായിരുന്നു .. മുഖ്യമന്ത്രി സന്ദർഭത്തിൻ്റെ ഗൗരവം ചോരാ തെയും എന്നാൽ വിമർശനമെന്ന് തോന്നാതിരിക്കുവാൻ ശ്രദ്ധിച്ചും ദേശീയ വിഷയങ്ങളെ കൂടി സാന്ദർഭിക
മായി സ്പർശിച്ചും സാമാന്യം സുദീർ ഘമായിത്തന്നെ എഴുതി തയ്യാറാക്കിയ ഉൽഘാടന പ്രസംഗം വായിച്ചപ്പോൾ പ്രതിപക്ഷനേതാവ് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പ്രസന്നത മുഴുവൻ മുഖത്ത് പ്രകാശിപ്പിച്ചും എന്നാൽ മുഖ്യമന്ത്രിയോടുൾപ്പെടെ വേദിയിലു ണ്ടായിരുന്നവരോടെല്ലാം സൗഹൃദവും ഉപചാരമര്യാദകളും വേണ്ടത്ര പാലിച്ചും ഭരണഘടനയുടെ പവിത്രതയും ഒപ്പം സ്വാതന്ത്ര്യ സമര ത്തിൻ്റെ പ്രാധാന്യവും അതിനിടയിലും ഒട്ടൊന്നു ശക്തമായിത്തന്നെ ഊന്നി പ്പറഞ്ഞും എന്നാൽ സമയപരിധി ഒട്ടും തന്നെ ലംഘിക്കാതെയും സ്വന്തം റോൾ ഭംഗിയാക്കുന്നതിൽ നല്ല സൂക്ഷ്മതയും കരുതലും കാണിച്ചതും ശ്രദ്ധിക്കപ്പെട്ടു വെന്നു തന്നെ പറയണം.

ചടങ്ങിൽപ്പോയതിൻ്റെ മറ്റൊരു സന്തോ ഷം പഴയതലമുറയിലെയും പുതിയ തലമുറയിലെയും ഒട്ടേറെ നേതാക്കളെ
കാണാനും സൗഹൃദം പുതുക്കാനുമിട
യായി എന്നതുതന്നെയാണ്. പതിറ്റാണ്ടൂ
കളുടെ ബന്ധവും സൗഹൃദവൂമാണല്ലോ മിക്കവരോടുമുള്ളത്.അവരും മറ്റു രാഷ് ട്രീയ വ്യത്യാസങ്ങൾ മറന്ന് കാണിച്ച സ്നേഹവും സന്തോഷവും ആദരവും എനിക്കും അവിസ്മരണീയമായ ഒരു അനുഭവമായി എന്നതും പറയേണ്ടതു മുണ്ട്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും സെക്രട്ടേറിയറ്റും കനകക്കുന്നു കൊട്ടാ രവും കവടിയാറും വി. ജെ. റ്റി.ഹാളും
പട്ടംതാണുപിള്ള പ്രതിമയും നിയമസഭാ മന്ദിരവും അക്കൗണ്ടെൻ്റ് ജനറൽ ഓഫീസും പാളയം പള്ളിയും പിന്നെ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസും വഞ്ചി യൂർ കോടതി മന്ദിരവുമൊക്കെ നമ്മുടെ തിരുവനന്തപുരത്തിൻ്റെ അഭി മാനകരമായ ലാൻഡ് മാർക്കുകളാണ്.

തിരുവനന്തപുരത്തെ പ്രോ-വൈസ്
ചാൻസിലർക്കാലത്ത് (1998-2000)
കേരള സർവ്വകലാശാലാ സിൻഡി ക്കേറ്റിൽ അംഗമായിരുന്ന ഇപ്പോഴ
ത്തെ ധനകാര്യ മന്ത്രി ശ്രീ ബാലഗോ
പാൽ ഭക്ഷണശാലയിൽ അന്വേഷിച്ചു
വന്ന് എന്നോട് പ്രത്യേകമായി ഹലോ പറഞ്ഞതും ഹൃദ്യമായ അനുഭവമായി.
ഉപചാര മര്യാദകളിൽ ബാലഗോപാൽ
അന്നും ഇന്നും ഒരു “ബൂർഷ്വാ ” തന്നെ!
രാഷ്ട്രീയത്തിലെ ഒരു നേർ ബുദ്ധിയും.

അന്നു മേയറായിരുന്ന ശ്രീ ശിവൻ
കുട്ടിയും പിന്നീട് മന്ത്രിയായ ശ്രീ ജി. സുധാകരനും ശ്രീ ബാലഗോപാലും
കോൺ. നേതാവ് ശ്രീ കെ.സി. വേണു ഗോപാലുമൊക്കെ അന്നത്തെ കേരള സർവ്വകലാശാലാ സമിതികളിലെ വളരെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരു ന്നുവെന്നതും വളരെ സന്തോഷത്തോ ടെ തന്നെ ഓർമ്മിക്കുന്നു. കാര്യങ്ങൾ
നന്നായി പഠിച്ചു ചർച്ചകളിൽ പ്രസംഗി
ച്ചിരുന്നവരായിരുന്നു അവരെല്ലാം .

സംഘടനാ കോൺഗ്രസ് കാലത്തെ
പ്രിയമിത്രമായിരുന്ന ശ്രീ സി.കെ.
നാണു (മുൻ മന്ത്രി) വിനെക്കണ്ടതും
വലിയ ഭാഗ്യവും സന്തോഷവുമായി. ഇതുപോലെ ആദർശവാദിയും സത്യ സന്ധനുമായ ഒരു യഥാർത്ഥ കോൺ ഗ്രസ് നേതാവ് അന്നും ഇന്നും ഒരു കോൺഗ്രസിലുമില്ല എന്നതാണല്ലോ അനിഷേധ്യമായ സത്യം. ഞങ്ങൾ രണ്ടു പേരും കോൺഗ്രസിലായിരുന്നപ്പോൾ കടുത്ത മൊറാർജി ദേശായി ഭക്തരു മായിരുന്നു . അതൊരു കാലം!

പാലാ എം.എൽ.എ. കൂടിയായ
മാണി. സി. കാപ്പനും ദീർഘകാല സുഹൃത്തായ കെ.സി. ജോസഫും തിരുവഞ്ചൂരും മന്ത്രി കടന്നപ്പള്ളിയും
മോൻസു ജോസഫും ജോബ് മൈക്ക ളും കെ.ബാബു വും മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്ത് സൂപ്പിയും കെ.സി. റോസക്കുട്ടി ടീച്ചറും മുൻമന്ത്രി പി.കെ. ശ്രീമതി ടീച്ചറുമൊക്കെ ഒരതിഥിയെ സ്വന്തം വീട്ടിലേക്കു സ്വീകരിക്കുന്ന ആതിഥേയരെപ്പോലെ പ്രത്യേകമായ സ്നേഹവും കരുതലും കാണിച്ചപ്പോൾ വളരെ പരിചിതരായ ചുരുക്കം ചിലർ കണ്ടിട്ടും കാണാത്തതുപോലെ – ഒരു പക്ഷേ നേത്ര കാഴ്ച്ചാപരിമിതിയിൽ അവർ കാണാതിരുന്നതുമാവാം – ഉറ
പ്പില്ല —എന്നെ അവിടെ വച്ചു അവർ “കാണാതിരുന്നതും” ഞാനും കണ്ടി
രുന്നു !

തിരിയെ പോരും മുൻപ് സ്പീക്കറെ അദ്ദേഹത്തിൻ്റെ ചേമ്പറിൽ ചെന്നു കണ്ടും സന്തോഷമറിയിച്ചു യാത്ര പറഞ്ഞാണ് ഞങ്ങൾ മടങ്ങിയത്. എൻ്റെ പിതാവു ആർ.വി. തോമസ് ഇവിടെ നിയമ സഭയുടെ രണ്ടാമത്തെ സ്പീക്കറായിരുന്നല്ലോ. (1948 ൽ ആദ്യ സ്പീക്കറായത് പില്ക്കാലത്ത് മുഖ്യ മന്ത്രിയും പിന്നീട് മദ്രാസ് ഗവർണറു മായിരുന്ന ഏ.ജെ. ജോണും 1949 ൽ തിരുവിതാം കൂർ –കൊച്ചി സംയോജ നത്തെ തുടർന്നു ഇവിടെ എൻ്റെ പിതാവും കൊച്ചിയിൽ പ്രൊഫ. എൽ.എം.പൈലിയും സ്പീക്കർ പദവി ഒഴിഞ്ഞപ്പോൾ സംയുക്ത നിയമസഭ യുടെ സ്പീക്കർ സ്ഥാനത്ത് വന്നത് ടി.എം. വർഗീസുമായിരുന്നു!) ഇതെല്ലാം നമ്മുടെ നാടിൻ്റെ തന്നെ രാഷ്ട്രീയ–
ഭരണ ചരിത്രത്തിൻ്റെ തന്നെ ഭാഗവു മാണല്ലോ.

സ്പീക്കർ ശ്രീ എ.എൻ. ഷംസീർ പ്രത്യേക താല്പര്യമെടുത്താണ് ഈ ചടങ്ങിലേക്ക് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗങ്ങളാ യിരുന്ന മലയാളികളുടെ പിൻതല
മുറക്കാരെ കൂടി പ്രത്യേകം ക്ഷണിച്ചത്.
ഞാനും തിരുവനന്തപുരത്ത് നിയമ വിദ്യാഭ്യാസ പഠനം നടത്തുന്ന ജെയിംസ്
ടോമും(എൻ്റെ സഹോദരൻ ടോം തോമ സിൻ്റെ മകൻ) കൂടിയാണ് ചടങ്ങിനു
പോയത്. സ്പീക്കർ ഞങ്ങളെ അദ്ദേഹ ത്തിൻ്റെ ചേംബറിൽ സ്വീകരിച്ചപ്പോൾ
ഞങ്ങളുടെ മാത്രമല്ല, ഭരണഘടനാ
നിർമ്മാണ സമിതി അംഗങ്ങളായിരുന്ന മലയാളികളായിരുന്ന എല്ലാ നേതാക്ക
ളുടെയും പിൻതലമുറക്കാരുടെ പേരി
ലുമുള്ള നന്ദിയും കടപ്പാടും അദ്ദേഹ
ത്തോടു പ്രത്യേകം അറിയിക്കുകയും
ചെയ്തു!

നന്ദി. നന്ദി ശ്രീ ഷംസീർ.

ഡോ. സിറിയക് തോമസ്.

Share News