കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്.
ഓർമ്മയിലെ മായാത്ത ചില നിമിഷങ്ങൾ.
കേന്ദ്രസർവകലാശാലയിലെ എന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് ആദരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആണ് ദേവക്കൂത്ത് കലാകാരി എം. വി അംബുജാക്ഷി.
സ്ത്രീതെയ്യം എന്ന് ‘ദേവക്കൂത്ത് ‘ എന്ന കലാരൂപത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പുരുഷൻമാർ രംഗത്ത് അവതരിപ്പിക്കുന്ന തെയ്യത്തിന്റെ ഉപവിഭാഗമായി സ്ത്രീകൾ അവതരിപ്പിക്കുന്ന കലാരൂപം ആണിത്.
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയ്ക്ക് സമീപത്തുള്ള തെക്കുമ്പാട് കൂലോം തായക്കാവിലാണ് ഈ സ്ത്രീ തെയ്യം കെട്ടിയാടുന്നത്. ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്.
കഴിഞ്ഞ നാലു വർഷങ്ങളായി ദേവാംഗനയായി അംബുജാക്ഷി എന്ന കലാകാരി അരങ്ങത്ത് എത്തി ചേരുന്നു. തെയ്യങ്ങളിൽ ഭഗവതിമാരായി പോലും പുരുഷൻമാർ തന്നെ അവതരിക്കുമ്പോൾ ദേവക്കൂത്ത് വ്യത്യസ്തമായ കാഴ്ചാനുഭവം ആയി മാറുന്നു.
അംബുജാക്ഷി എന്ന കലാകാരിയെ ആദരിക്കുവാനും യൂണിവേഴ്സിറ്റിയിലെ വനിതാ ദിനാചരണത്തിൽ അതിഥിയായി പങ്കെടുപ്പിക്കുവാനും കഴിഞ്ഞത് എന്റെ അധ്യാപന ജീവിതത്തിലെ സാർത്ഥകമായ നിമിഷങ്ങളിൽ ഒന്നാണ്.
ദൈവമായി ആടുന്നതിൽ പരം ഭാഗ്യം എന്തുണ്ട് എന്ന് അംബുജാക്ഷി പറയുന്നു.
വർഷങ്ങൾ നീണ്ട കലാസപര്യയുടെ സാഫല്യം അവരിൽ നിറഞ്ഞു നിൽക്കുന്നു.
ഇനിയും ദേവാംഗനയുടെ ജന്മങ്ങളായി മാറുവാൻ ഈ കലാകാരിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.