ഡോ. മേരി റജീനയുടെ മാതാവ് , റിട്ട. ഹെഡ്മിട്രസ് ഫിലോമിന (77)നിര്യാതയായി

Share News

സിറോ മലബാർ സഭാ വക്താവും തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ഡോ. മേരി റജീനയുടെ മാതാവ് തിരുവനന്തപുരം എ ജി എസ് ഓഫിസിൽ റിട്ട. സീനിയർ എകൗണ്ടന്റ് ഓഫീസർഎഴുപുന്ന കുരിശിങ്കൽ ഫ്രാങ്ക്ളിൻ തോമസ് ഭാര്യ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ റിട്ട. ഹെഡ്മിട്രസ് ഫിലോമിന (77) കർത്താവിൽ ഒളിമങ്ങാത്ത ജീവന്റെ നിത്യ കിരീടം ചൂടുന്നതിനായി വിളിക്കപ്പെട്ടു.

മൃതസംസ്ക്കാര കർമ്മം തിരുവനന്തപുരം പാറ്റൂർ പള്ളി സിമിത്തേരിയിൽ പിന്നീട് നടക്കും.

മക്കൾ :
ഡോ. മേരി റജീന (പ്രൊഫസർ കാർഷിക സർവകലശാല തൃശൂർ)
രേണു( എഞ്ചിനിയർ)
റീന (എഞ്ചിനിയർ)

മരുമക്കൾ :
ഡോ. ഷാജി (പ്രൊഫസർ കാർഷിക സർവകലശാല ,തൃശൂർ)
ജെയിംസ് (എഞ്ചിനിയർ , കോഴിക്കോട്)
ബോബി ( എഞ്ചിനിയർ, ചെന്നൈ)

നമ്മുടെ ഇടവകയിലെ ഫിലൊമിന ഫ്രങ്ക്ലിൻ(77) ടീച്ചർ നമ്മെ വിട്ടു പിരിഞ്ഞത് വേദനയോടെ അറിയിക്കുന്നു.

നമ്മുടെ St. Joseph’s LP School യിലെ പ്രധാന അധ്യപിക ആയിരുന്നു. ബഹുമാനപെട്ട Msgr.M. ജോസഫ് അച്ഛന്റെ കാലത്തു ഇടവക കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

BCC യിൽ വളരെ സജീവമായിരുന്നു. അടിസ്ഥാനമൂല്യങ്ങൾ പാഠപുസ്തകത്തിലൂടെ പഠിപ്പിച്ച ഗുരുനാഥയ്ക്ക് ..

..പ്രണാമം

..ഒരു കാലത്ത് പാളയം പള്ളിയുടെ തിലകക്കുറി ആയിരുന്ന പള്ളിക്കൂടത്തിന്റെ എക്കാലത്തെയും മികച്ച ടീച്ചർ .

ടീച്ചറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Palayampalliofficial

Share News