വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് മരണം

Share News

വിശാഖപട്ടണം: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

മരിച്ചവരില്‍ നാല് പേര്‍ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. നിരവധി പേര്‍ക്കു പരുക്കുണ്ട്.ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം. കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.

വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് മരണപ്പെട്ടത്.പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

Share News