പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

Share News

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ സംം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ശനിയാഴ്ച പുലർച്ചെ 1.40-ഓടെയാണ് മരിച്ചത്. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം.

കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു പു​ന​ലൂ​ർ രാ​ജ​ൻ. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളുടെ ആദ്യകാല ബ്ലാക്ക് വൈറ്റ് ചിത്രങ്ങളിലൂടെ ഇദ്ദേഹം അടയാളപ്പെടുത്തി. സാഹിത്യകാരന്മാരുമായി മേഖലയിലെ പ്രമുഖരുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ സന്തസഹചരിയായിരുന്നു.

തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, കേശവദേവ് തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ ഇദ്ദേഹത്തിന്‍റെ അത്യപൂർവ ശേഖരത്തിലുണ്ടായിരുന്നു. ‘ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം’ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Share News