
നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു
മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.കരള്‍ രോഗബാധിതനായി
മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്’ എന്ന നാടന്‍പാട്ടിന്റെ രചയിതാവാണ് ഇദ്ദേഹം.ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് ജിതേഷിനെ പുറംലോകമറിഞ്ഞത്.മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കാരം.
കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.