
മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി അന്തരിച്ചു
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി (77) അന്തരിച്ചു.
തിരുവമ്പാടി, കൊടുവള്ളി നിയോജകമണ്ഡലങ്ങളില്‍ നിന്നായി രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
താമരശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന്.