
ആഗോള കോവിഡ് മരണ സംഖ്യ 8.80 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.80 ലക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.യ ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകൾ പ്രകാരം ആകെ കോവിഡ് മരണങ്ങൾ 8,78,806 ആയി.
26,784,832 പേർക്കാണ് ആഗോളതലത്തിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 18,895,391 പേർ ഇതുവരെ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെയും വൈറസ് ബാധിച്ച് മരിച്ചവരുടെയും എണ്ണം ഇനി പറയുവിധമാണ്.
മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിൽ അമേരിക്ക- 6,389,057(192,111), ബ്രസീൽ- 4,091,801(125,584), ഇന്ത്യ- 4,020,239(69,635), റഷ്യ- 1,015,105(17,649 ), പെറു- 670,145(29,405).
ഇതിനു പുറമേ കൊളംബിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിനു മുകളിലാണ്. ആദ്യ 30 സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ലക്ഷത്തിനു മുകളിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.