
സ്വര്‍ണക്കടത്ത് കേസ്: സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമെന്ന് ചെന്നിത്തല
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വർണക്കടത്ത് കേസിൽ സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും. സിപിഎമ്മും ബിജെപിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
കേസിലെ അന്വേഷണത്തില്‍ അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്.ഇരുപാര്‍ട്ടികളും ശത്രുക്കളെപോലെയാണ് പെരുമാറ്റമെങ്കിലും അന്തര്‍ധാര വ്യക്തമാണ്. അന്വേഷണം നീളുന്നത് ബിജെപി ബന്ധമുള്ളവരിലേക്കാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയെണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം, കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നത്. സോളാര്‍ കേസിന്റെ സമയത്ത് രാവിലെ കുമ്മനം പറയുന്നത് ഉച്ചകഴിഞ്ഞ് പിണറായി പറയുമായിരുന്നു. അവര്‍ തമ്മില്‍ രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന് അന്ന് ഞങ്ങളാരും പറഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പി സമരത്തിനു ശേഷം സിപിഎമ്മും എല്‍.ഡിഎഫും സമരം ചെയ്തിട്ടുണ്ട്. അന്ന് കൂറുമുന്നണിയായിട്ടാണോ ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്തിരിക്കുമ്ബോള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.