ആശുപത്രിയിൽ വരുന്നവർ ഈ കാര്യങ്ങൾ പാലിക്കേണ്ടതാണ്!

Share News

ഡോ. ടോണി ജോസഫ്, തൃശ്ശൂർ.

കേരളത്തിലെ ആശുപത്രികൾ, സർക്കാർ ആശുപത്രി ആണെങ്കിലും സ്വകാര്യ ആശുപത്രി ആണെങ്കിലും രോഗം ചികിത്സിക്കാൻ ഉള്ള ഇടങ്ങൾ ആണ്!

കൊറോണ വൈറസ് വന്ന് തുടങ്ങിയ നാളുകളിൽ, പ്രത്യേകിച്ച് ആദ്യ കേസുകൾ വന്ന ദിനങ്ങളിൽ, കൊറോണ ബാധിതർ ഉള്ള ആശുപത്രികളിൽ രോഗികൾ വരാതെ ആയി. തൃശ്ശൂർ ജനറൽ ആശുപത്രിയിലെ എല്ലും രോഗ വിഭാഗത്തിലെ എന്റെ ഒ.പി.യിൽ ദിവസം 300 രോഗികൾ വന്നിരുന്നത് പെട്ടെന്ന് 20-30 ആയി കുറഞ്ഞിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത് 40-50 ആയി. പിന്നീട് മെല്ലെമെല്ലെ കൂടി, ഇപ്പോൾ അത് 200-270 ആയി.

കള്ള് ഷാപ്പിലും ബിവറേജസിലും ബസ്സിൽ കയറാനും മാത്രമല്ല, ഈ കൊറോണ കാലത്ത് ആശുപത്രിയിലും സാമൂഹിക അകലം പാലിക്കാതെ, ടോക്കൺ സിസ്റ്റം പോലും അവഗണിച്ച്, ഇടി കൂടുന്നവരെ കാണാൻ സാധിക്കും. ആശുപത്രി അധികൃതർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ നൽകുന്ന നിർദേശങ്ങളും പബ്ലിക് അഡ്രസ് സിസ്റ്റത്തിൽ നൽകുന്ന അറിയിപ്പുകളും തൃണവൽഗണിച്ച് ഇടിച്ച് നിൽക്കുന്നവർ അറിയുന്നില്ല, അവർ കൊറോണ വൈറസ് സാമൂഹിക വ്യാപനം ത്വരിതപ്പെടുത്തുവാൻ കാരണമാകും എന്ന്.പനിയും ചുമയും ശ്വാസ തടസ്സവും ഉള്ള രോഗികൾക്ക് വേണ്ടി പ്രത്യേക ഒ.പി. സജ്ജീകരിച്ചിട്ടുണ്ട്, എങ്കിലും അങ്ങനെ ഒരു രോഗി കൈ ഒടിഞ്ഞു വന്നാൽ, ഇതേ വരിയിൽ ഇടിച്ച് കയറി വന്നേക്കാം! ആ വ്യക്തി കൊറോണ വൈറസ് ബാധിതനാണെങ്കിൽ ഉറപ്പായും അവിടെ പലർക്കും രോഗം പടരാൻ കാരണം ആകും

.ആയതിനാൽ ആശുപത്രിയിൽ വരുന്നവർ ഈ കാര്യങ്ങൾ പാലിക്കേണ്ടതാണ്!

1. വളരെ അത്യാവശ്യമല്ല എങ്കിൽ ആശുപത്രി സന്ദർശനം ഒഴിവാക്കുക

.2. ആശുപത്രി യാത്ര അനിവാര്യമാണ് എങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കുക. ഒരു കാരണവശാലും മാസ്ക് താഴ്ത്തുകയോ അതിന്റെ പുറം ഭാഗത്ത് തൊടുകയോ ചെയ്യരുത്

.3. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. അടുത്ത വ്യക്തിയിൽ നിന്ന് ചൂരുങ്ങിയത് ഒരു മീറ്റർ ദൂരം പാലിക്കുക

.4. സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക

5. സ്വന്തം ടോക്കൺ നമ്പർ കൃത്യമായി നോക്കി വെക്കുക. അത് വരുന്നത് വരെ സാമൂഹിക അകലം പാലിച്ച് ഇരിക്കുക

.6. ടോക്കൺ വിളിക്കുമ്പോൾ മാത്രം ഡോക്ടറുടെ അടുത്ത് എത്തുക

.7. ഡോക്ടറോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്. മേശയിലോ ഡോക്ടറേയോ സ്പർശിക്കുന്നത് ഒഴിവാക്കുക

.8. ഒരു കാരണവശാലും കൂട്ടം കൂടരുത്! മറ്റൊരാളെ സ്പർശിക്കുന്നത് ഒഴിവാക്കുക

.9. തുപ്പുന്ന ശീലം പലർക്കുമുണ്ട്. അത് രോഗം പടരാൻ കാരണം ആകും. അതിനാൽ ഓർക്കുക; “തുപ്പരുത്! തോറ്റു പോകും”!!!

10. സർക്കാരും ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും ജീവനക്കാരും സമയാസമയങ്ങളിൽ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. ലോക്ക് ഡൗൺ ശിക്ഷ അല്ല; രക്ഷയുടെ മാർഗ്ഗമാണ്!ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ! സംരക്ഷിക്കട്ടെ!

ഡോ. ടോണി ജോസഫ്,

എല്ല് രോഗ വിഭാഗം,ജനറൽ ആശുപത്രി, തൃശ്ശൂർ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു