ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. |നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്.

Share News

ലോകത്തിനു മുന്നിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മഹാജലമേളയിൽ വിജയികളായ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.

നെഹ്രു ട്രോഫിയിൽ ഇത്തവണ വീയപുരം ചുണ്ടനാണ് ജലരാജാവ്. തുടർച്ചയായി നാലാം വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാമതെത്തിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളേയും സംഘാടകരേയും അഭിവാദ്യം ചെയ്യുന്നു.

പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്‌റു ട്രോഫി നേടി.

അഭിനന്ദനങ്ങള്‍.🌹🌹🌹🌹🌹

4 മിനിറ്റ് 21. 22 സെക്കന്റില്‍ ഫിനിഷ് ചെയ്തു.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ,

യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ,

കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ,

കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ ചുണ്ടൻ

എന്നീ വള്ളങ്ങൾ ആണ് ഫൈനലിൽ പ്രവേശിച്ചത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം.

4 മിനിറ്റ് 21. 28

യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം.

4 മിനിറ്റ് 22. 28

കാട്ടില്‍ തെക്കെതില്‍ ചുണ്ടന് നാലാം സ്ഥാനം മാത്രമാണ് നേടാനായത്

4 മിനിറ്റ് 22.63

ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനാണ് (4 മിനിറ്റ് 18 സെക്കന്റ് ).

Share News