ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി /എസ്.എസ്.എൽ.സി /ഇംപ്രൂവ്മെന്റ് പരീക്ഷകൾ സെപ്റ്റംബർ 22 മു​ത​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി/​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​ടെ​ക്‌​നി​ക്ക​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി/​ആ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കും.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം www.dhsekerala.gov.in ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ സ്‌​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷി​ക്കാം.

എ​സ്‌എ​സ്‌എ​ല്‍​സി/​ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി/​എ​എ​ച്ച്‌എ​സ്‌എ​ല്‍​സി/​എ​സ്‌എ​സ്‌എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്)/​ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി(​ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) സേ ​പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ര്‍ 22ന് ​ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ വി​ജ്ഞാ​പ​നം www.keralapareekshabhavan.in ല്‍ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

കോ​വി​ഡ് 19-ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​യ് 26 മു​ത​ല്‍ ന​ട​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​ത്ത​രം വി​ദ്യാ​ര്‍​ഥി​ക​ളെ റ​ഗു​ല​ര്‍ കാ​ന്‍​ഡി​ഡേ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

ഡി​എ​ല്‍​എ​ഡ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ മൂ​ന്നാം​വാ​രം ന​ട​ത്തും. പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​വി​ഡ് 19 വ്യാ​പ​നം വി​ല​യി​രു​ത്തി​യ ശേ​ഷം പ​രീ​ക്ഷാ തീ​യ​തി​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റം വ​രു​ത്തും.

Share News