കാട്ടുപന്നിക്കു കിട്ടുന്ന നീതി പോലും മനുഷ്യന് കിട്ടുന്നില്ല …ആന ചത്തപ്പോൾ എന്തായിരുന്നു??

Share News

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അത്താണിയുമായിരുന്ന പാവപ്പെട്ട ഒരു കർഷകൻ പൊന്നുവിനെ കൊന്ന് കിണറ്റിൽ ഇട്ടിട്ട് ഊളത്തരം പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കാൻ നാണമില്ലെ സർക്കാരെ.

…വനപാലകർ പ്രതികളാണ് എന്നറിഞ്ഞിട്ടും തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്നാണ് ഇപ്പോൾ അന്വേഷണ സംഘം പറയുന്നത്.

ഇവിടെ ഒരു പന്നിയെ പോലും അബദ്ധത്തിൽ ചത്താലും, കൊന്നവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് ജയിലിൽ ഇടുന്ന ഊളകൾ മത്തായി കൊല്ലപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടും ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പാലക്കാട് ഒരു കൂലി പണിക്കാരൻ, ഒരു ആന ചത്ത കേസിൽ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസം 65 കഴിഞ്ഞ്. യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്ത് വിലസുന്നു.

കാട്ടുപന്നിക്കു കിട്ടുന്ന നീതി പോലും മനുഷ്യന് കിട്ടുന്നില്ല …ആന ചത്തപ്പോൾ എന്തായിരുന്നു??

നിയമ പുസ്തകം മനുഷ്യന് നീതി ലഭിക്കുന്ന കാലം ഇനി വരില്ല …പട്ടിക്കും ആനക്കും കിട്ടുന്ന ലൈക്ക് പോലും മനുഷ്യന് കിട്ടില്ല.

സർക്കാർ ഒപ്പമുണ്ട് എന്ന് പറഞ്ഞ ജനങ്ങളെ വഞ്ചിച്ച് ഭരണത്തിൽ കയറിയ പിണറായി സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഒരു കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് ആദ്യമായിട്ടല്ലെ.

Jose Sebastian Devasia

Share News