
പാലാരിവട്ടം ഡിവിഷൻ കൗൺസിലർ എന്നനിലയിൽ എന്റെ അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്..സ്നേഹപൂർവം നന്ദി അറിയിക്കുന്നു
പ്രിയ 43-ാ൦ ഡിവിഷൻ കുടുബാ൦ഗങ്ങളെ…. 12/11/2015 മുതൽ പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്ന നിലയിൽ നാളിതുവരെ നിങ്ങൾ എന്നോട് കാണിച്ച സ്നേഹാദരങ്ങൾക്കു൦ ,വിശ്വാസത്തിനു൦ സ്നേഹപൂർവം നന്ദി അറിയിക്കുന്നു
കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ഡിവിഷൻ്റെ സമഗ്രമായ വികസനത്തിനായ്, അഴിമതി രഹിതവും ആദർശപരവുമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുവാൻ ഞാൻ ആത്മാർത്ഥമായ് ശ്രമിച്ചിട്ടുണ്ട്.എൻ്റെ സ്വന്തം ഡിവിഷനിൽ മത്സരിച്ചപ്പോൾ നിങ്ങളുടെ പ്രാർത്ഥനയു൦ അകമഴിഞ്ഞ പ്രോത്സാഹനവു൦ എനിക്കു പ്രവൃത്തി ക്കാനുള്ള ഊർജ്ജമായിരുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളു൦ പൂർണ്ണമായി നടപ്പാക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ചിലതെല്ലാം ഇനിയും പൂർത്തിയാക്കാൻ ബാക്കി നിൽക്കുന്നു. കൊച്ചി നഗരസഭാ പ്രദേശങ്ങളിൽ വലിയ ഒരു ഡിവിഷനാണ് നമ്മുടേത് അതു കൊണ്ടു തന്നെ വികസന പ്രവർത്തനങ്ങൾ ക്ക് ഫണ്ടിന്റെ അപര്യാപ്തത പലപ്പോഴും എനിക്കു നേരിടേണ്ടി വന്നിട്ടു ണ്ട്. എന്നാലും വികസന പ്രവർത്തനങ്ങളിൽ എന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്കു സാധിച്ചിട്ടുണ്ട്… പൈപ്പ് ലൈൻ നടപ്പാത, എസ്സി/ എസ്ടി എെടിഎെയിലെ ക്ളാസ് റു൦ ബിൽഡിങ്, ടോയ്ലൈറ്റ് കോപ്ളക്സ്., പണി തീർന്നുകൊണ്ടിരിക്കുന്ന അ൦ഗൻവാടി കെട്ടിടം,സംസ്കാരം ജംഗ്ഷൻ, പുതിയ റോഡ് ജംഗ്ഷൻ ,പള്ളിശ്ശേരി ജംഗ്ഷൻ ഹൈമാസ്റ്റ് ലൈറ്റുകൾ, ബിഎ൦ & ബിസി റോഡ്, ടൈൽ റോഡുകൾ തുടങ്ങിയ വർക്കുകൾ ഉദാഹരണം.
പ്രതിസന്ധികളുടെ നാളുകളായിരുന്നു കടന്നുപോയത്.രണ്ട് പ്രളയവും, കോവിഡുമെല്ലാം നമ്മുക്ക് പുതിയ അനുഭവങ്ങളായിരുന്നു….ഈ വിഷമഘട്ടങ്ങളിലെല്ലാം,എന്റെ കഴിവിന്റെ പരമാവധി നിങ്ങളോടൊപ്പം നിൽക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
കൗൺസിലറെന്ന നിലയിൽ രാഷ്ട്രീയമായ വേർതിരിവുകൾ ഒരാളോട് പോലും ഒരു കാര്യത്തിലും ഞാൻ കാണിച്ചിട്ടില്ല. നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ . യുവജന സംഘടനകൾ, എഡ്രാക്ക്, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരോടൊക്കെ പൂർണ്ണ പിന്തുണ എനിക്ക് ലഭിച്ചു. ഈ അവസരത്തിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു.പുതിയതായി രൂപീകരിച്ച അസോസിയേഷന്റെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതു തന്നെയാണ്.. അതേപോലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
ഏതെങ്കിലും ഘട്ടത്തിൽ എന്റെ ഒരു വാക്ക് കൊണ്ടോ, പ്രവർത്തി കൊണ്ടോ നിങ്ങൾക്ക് ആർക്കെങ്കിലും ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ,അതിൽ മനസ്സ് തുറന്ന് ക്ഷമ ചോദിക്കുവാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. പ്രവർത്തന പാതകളിൽ ഇത്തരം കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകു൦… പല വിഷയങ്ങളിൽ പല പല പ്രശ്നങ്ങൾ വരുമ്പോൾ ചില സന്ദർഭങ്ങളിൽ ചിലരോടു കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. സദയ൦ ക്ഷമിക്കുക……
സാധാരണമായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നും പൊതുരംഗത്തേക്കെത്തിയ എനിക്ക്, നിങ്ങൾ നൽകിയ സ്നേഹത്തിന്,സഹായങ്ങൾക്ക് പ്രോത്സാഹനത്തിന് എല്ലാം നന്ദി…… ഞാൻ പ്രവർത്തിക്കുന്ന എൻ്റെ പ്രസ്ഥാനം എന്നെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്തങ്ങ ളോടൊപ്പ൦ ഡിവിഷനിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ട് പോകാൻ ഒരുപരിധിവരെ സാധിച്ചു എന്ന ആത്മവിശ്വാസം എനിക്കു ണ്ട്. പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്നനിലയിൽ എന്റെ അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്.ഈ ഡിവിഷനിൽ താമസിക്കുന്ന ഒരു പൊതു പ്രവർത്തക എന്ന നിലയിൽ നിങ്ങളുടെ പൊതു ആവശ്യങ്ങൾ ക്ക് എന്നെ സമീപിക്കാൻ ഒരുമടിയു൦ വിചാരിക്കരുത്. നിങ്ങളിൽ ഒരാളായി ഞാൻ എന്നും ഒപ്പമുണ്ടാവു൦..
സ്നേഹപൂർവം
അഡ്വ. മിനിമോൾ വി കെ
കൌൺസിലർ പാലാരിവട്ടം
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ.
11 11 2020