ഒരു വശത്ത്‌ കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.

Share News

സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013

ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം.

ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ്

. മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർ‌‌മ്മിതികളായ മുനിയറകൾ.

ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് ഉപയോഗിക്കുന്നത്.എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയിൽ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ മുനിയറകളെന്നും ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകൾ എന്നും കരുതുന്നു

.ഒരു വശത്ത്‌ കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ. മറ്റൊരു ഭാഗത്ത്‌ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പർവതക്കെട്ടുകൾ

. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ ‘മറഞ്ഞിരിക്കുന്ന ഊര്‌’ എന്നായി.ചിത്രങ്ങളിൽ ചന്ദന മരങ്ങളും, കരിമ്പിൽ തോട്ടവും, ഒരു ശർക്കര നിർമാണ കേന്ദ്രവും, മുനിയറകളും കാണാം ..പിന്നെ എന്നെയും.

..Roy Mathew Manappallil

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു