ഏതായാലും ഫ്ലമിംഗോയെ കണ്ടില്ലെങ്കിലും പെലിക്കനെ കണ്ടും കണ്ണും മനസ്സും ക്യാമറയും നിറയെ.

Share News

യാത്ര : ഫ്ലമിംഗോയെ കാണാതെ ….. പെലിക്കനെ കണ്ട് ……

ഫ്ലമിംഗോയെ കാണാനാണ് ആന്ധ്രപ്രദേശിലെ പുലിക്കറ്റ് തടാകത്തിലെത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. നല്ല വെള്ളപ്പറ്റായതിനാൽ കിലോമീറ്ററുകൾ ദൂരെയായിരുന്നു ഫ്ലമിംഗോയുടെ നിൽപ് . ചളിയിൽ കൂടി കുറച്ച് നടന്നു നോക്കി. ഒന്നും സംഭവിക്കാതെ തിരിച്ചു പോന്നു

. പുലിക്കറ്റിൽ കൂടി വണ്ടിയോടിച്ച് ശ്രീഹരി കോട്ട സതിഷ് ധവാൻ സ്പേസ് സെന്ററിന്റെ കവാടം കണ്ട് തിരികെ പോന്നു. രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ കേന്ദ്രം ….. രാഷ്ട്ര ശിൽപികൾക്ക് പ്രണാമം...

തിരികെ പോരുന്ന വഴിക്ക് കൂടെയുള്ള വൈദ്യുതി ബോർഡിലെ സുഹൃത്ത് ലോറൻസ് സർ ഗൂഗിളിൽ ഒരു തിരച്ചിൽ നടത്തി അധികം ദൂരെയല്ലാതെ നലെ പെട്ടു എന്നൊരു പക്ഷിസങ്കേതം ഉണ്ടെന്നു കണ്ടെത്തി.

ഈ …. ഗൂഗിളിനെ സമ്മതിക്കണം”’ ഇടയ്ക്ക് കുഴിയിൽ ചാടിക്കുമെങ്കിലും … ഭീകരനാണവൻ…. ഭീകരൻ …

അവിടെ ചെന്നപ്പോഴും ഞാൻ ചോദിച്ചത് ഫ്ലമിംഗോ ഉണ്ടോ എന്നാണ്. ഇവിടെ പെലിക്കൺ മാത്രമേ ഉള്ളൂ. ഇത് പെലിക്കന്റെ പാരഡൈസ് ആണ് ടിക്കറ്റ് കൗണ്ടറിലെ ആൾ പറഞ്ഞു. ഓ….. ശരി…. ഏതായാലും ചെന്നതല്ലേ…. കണ്ടേക്കാം എന്ന മനോഭാവത്തേടെ നടന്നു….

വണ്ടി നിർത്തി ഏതാണ്ട് അര കിലോമീറ്റർ നടന്നപ്പോൾ ഇടതൂർന്ന കണ്ടൽ കാടുകൾ ദൃശ്യമാകാൻ തുടങ്ങി….. വളരെ നന്നായി പരിരക്ഷിക്കുന്ന പ്രദേശം. ഉയർന്ന മൺതിട്ടയിൽ നിന്നുകൊണ്ട് പക്ഷികളെ കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നു. വെയിലു കൊള്ളാതിരിക്കാൻ ഷീറ്റു കൊണ്ട് തണലൊരു ക്കിയിരിക്കുന്നു.

ഇതൊക്കെ കണ്ട് കേരളം പഠിക്കണമെന്ന് പറയുമ്പോൾ ഒരു ക്ലീഷേ ഫീലിംഗ് ഉണ്ടാകും….. എന്നാലും പറയാതെ വയ്യ …. പറയാതിനി വയ്യ ….

ദാ…. ആകാശത്തു കൂടി തന്റെ ഭീമൻ ചിറകുവിരിച്ച് പറക്കുന്നു. പെലിക്കൺ. ഒന്നല്ല രണ്ടല്ല നൂറുകണക്കിന് പെലിക്കണുകൾ.. തടാകത്തോടു ചേർന്നു നിൽക്കുന്ന ഓരോ മരത്തിലും ഇലകളെക്കാൾ കൂടുതൽ പെലിക്കണുകൾ. കുറെയെണ്ണം പുഴയിൽ നീന്തി തുടിക്കുന്നു. തന്റെ വലിയ കൊക്കും സഞ്ചിയും തുറന്ന് മീൻ പിടിക്കുന്നു. മുങ്ങാംകുഴിയിടുന്നു. ഇത് പെലിക്കന്റെ സ്വർഗ്ഗം തന്നെ. പെലിക്കണിനെ ഇങ്ങനെ കണ്ണു നിറയെ കാണണമെങ്കിൽ ചെന്നോളൂ ……നാലെപെട്ടിലേക്ക്.

ഓരോ മരത്തിലും ഉള്ള നൂറുകണക്കിന് പക്ഷികളിൽ പലതും കുടുംബങ്ങളാണ്. അച്ചനും അമ്മയും മക്കളും. അങ്ങിനെ തിമർത്താടുന്നു. ഇതിനിടയിലാണ് ഒരു കാഴ്ച്ച ശ്രദ്ധയിൽ പെട്ടത്. പല കുഞ്ഞു പെലിക്കണുകളുടെയും തല അമ്മയുടെ വായ്ക്കുള്ളിലാണ്. ഏറെ നേരം.”

വായിലെ സഞ്ചിയിൽ അമ്മ താഴെ തടാകത്തിൽ നിന്നും പിടിച്ച മിനുകൾ വിഴുങ്ങാതെ മക്കൾക്ക് വേണ്ടി കാത്തുവച്ചിരുന്നു. അത് മക്കൾക്ക് നൽകുന്ന കാഴ്ച് യാണ് ഇത്. നിരവധി പക്ഷികളെ കണ്ടിട്ടുണ്ടെങ്കിലും മാതൃ സ്നേഹത്തിന്റെ ഈ സുന്ദരൻ കാഴ്ച്ച നലേ പെട്ടു വിന് മാത്രം സ്വന്തം’

സമയം പോയതറിഞ്ഞില്ല….. ക്യാമറ ശബ്ദിച്ചു കൊണ്ടേയിരുന്നു …

അവസാനം …. മാഷേ പോകണ്ടേ … എന്ന ചങ്ങാതിയുടെ വിളിൽ ക്യാമറ താഴ്ത്തി…. തിരികെ….

ഏതായാലും ഫ്ലമിംഗോയെ കണ്ടില്ലെങ്കിലും പെലിക്കനെ കണ്ടും കണ്ണും മനസ്സും ക്യാമറയും നിറയെ.

അപ്പോ ആന്ധ്രയിൽ പോയാൽ …. ചെന്നോളൂ….. കണ്ടോളൂ…. ഈ സുന്ദരൻ ഇടം””

Shaiju Kelanthara

Share News