
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു
by SJ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു. 57,32,519 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 1129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 91000 കടന്നു. 91,149 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 9,66,382 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 46,74,988 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 21,029 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നി രോഗവ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. യഥാക്രമം 7,228, 5234 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍.