ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉടന്‍: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അറിയിച്ചത്. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാണെന്നും, എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി.

ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം മ​റു​പ​ടി ന​ല്‍​കി.

ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം ചോ​ദ്യം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​മ്മു കാ​ഷ്മീ​രി​ല്‍ മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോ​ഗ്യ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. വ്യക്തിഗത ആരോഗ്യ വിവര ശേഖരണം അടക്കമുള്ളവ പദ്ധതിയുടെ ഭാഗമാകും. ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി കൂട്ടിച്ചേർത്തു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. സാമ്ബത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share News