
കൊല്ലം: നാല് ക്യാമ്പുകളിലായി 252 പേര്‍
കൊല്ലം: കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ 252 പേരെ മാറ്റി പാര്‍പ്പിച്ചു. 65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ജൂലൈ എട്ടിന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം ആറു പേരുണ്ട്.
കരുനാഗപ്പള്ളി താലൂക്കില്‍ ഇന്നലെ(ജൂലൈ 9) ആരംഭിച്ച അയണിവേലിക്കുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലാണ് ഏറ്റവും അധികം പേരുള്ളത് 195. 45 കുടുംബങ്ങള്‍ ഇവിടെ പാര്‍ക്കുന്നു. 105 പുരുഷന്‍മാരും 75 സ്ത്രീകളും 15 കുട്ടികളും. കരുനാഗപ്പള്ളിയിലെ തന്നെ വിദ്യാദിരാജ എന്‍ എസ് എസ് കോളേജില്‍ 13 കുടുംബങ്ങളിലെ 20 പുരുഷന്‍മാരും 18 സ്ത്രീകളും രണ്ട് കുട്ടി കളുമടക്കം 40 പേരാണ്.
വടക്കേവിള വില്ലേജില്‍ പട്ടത്താനം വിമലഹൃദയ സ്‌കൂളില്‍ തുടങ്ങിയ ക്യാമ്പില്‍ 11 പേരാണ്. അഞ്ച് കുടുംബങ്ങളിലെ നാല് പുരുഷന്‍മാരും ഏഴു സ്ത്രീകളും.