മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

Share News

മൂലമ്പിള്ളി-പിഴല പാലം തുറന്നുകൊടുക്കുമ്പോൾ ദ്വീപ് നിവാസികളുടെ ദീർഘനാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

ദ്വീപ് നിവാസികളുടെ ഈ ആഹ്ലാദത്തിൽ ഞാൻ പങ്ക് ചേരുന്നു.എന്റെ ചെറുപ്പകാലത്ത് മൂലമ്പിള്ളി, പിഴല, കോതാട്, കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര വഞ്ചിയിലായിരുന്നു.

1984 ൽ പാർലമെന്റിലേക്ക് ആദ്യം മൽസരിക്കുമ്പോൾ വോട്ട് തേടിയുള്ള യാത്രയും വഞ്ചിയിൽ തന്നെ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിലാണ് മുലമ്പിള്ളി-ചാത്തനാട് പാലം പദ്ധതികൾക്ക് തുടക്കമാവുന്നത്. മൂലമ്പിള്ളി-പിഴല, പിഴല-വലിയകടമക്കുടി, വലിയകടമക്കുടി-ചാത്തനാട്-പറവൂർ എന്നതായിരുന്നു റൂട്ട്.ഇതിൽ മൂലമ്പിള്ളി-പിഴല പാലമാണ് ജിഡ അനുവദിച്ച 81.75 കോടിരൂപയ്ക്ക് പൂർത്തിയാകുന്നത്.

2013 ൽ ഇതിന്റെ നിർമ്മാണ വേളയിൽ ഉമ്മൻചാണ്ടിയോടൊപ്പം ഞാനുമുണ്ടായിരുന്നു.ഈ പാല ശൃംഖലയിലെ വലിയ കടമക്കുടി-ചാത്തനാട് പാലത്തിന്റെ നിർമ്മാണം മന്ദഗതിയിലാണ്.

പിഴല-വലിയ കടമക്കുടി പാലം നിർമ്മാണം ആരംഭിച്ചിട്ടില്ല.ഉമ്മൻചാണ്ടി വിഭാവനം ചെയ്ത പാല ശൃഖലകൾ പൂർത്തിയാകുമ്പോൾ ദേശീയപാത 66 ലെ ഗതാഗത കുരുക്കിൽപ്പെടാതെ കൊച്ചി നഗരത്തിൽ നിന്ന് കണ്ടെയ്നർ റോഡ് വഴി എളുപ്പത്തിൽ വടക്കൻ പറവൂരിലെത്താം.

വൈപ്പിൻ-എറണാകുളം പാല ശൃംഖലകൾ യാഥാർത്ഥ്യമായതോടെയാണ് അനുബന്ധമായിക്കിടക്കുന്ന ദ്വീപുകളുടെയും മുഖഛായ മാറിയത്, ഒപ്പം വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ വരവും.

ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ മുന്നിട്ടു നിന്ന മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, എ.കെ. ആന്റണി, എന്നിവരോടൊപ്പം എനിക്കും പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു