മൊറട്ടോറിയം:രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തയ്യാറെന്ന് കേന്ദ്രം

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു​പ​റ​യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23 ശ​ത​മാ​നം ഇ​ടി​ഞ്ഞ കാ​ര്യ​വും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​യ്പ​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കേ​ണ്ടി​വ​രും.up

Share News